ലോങ് ജംപ് താരവും ഒളിംപ്യനുമായ അഞ്ജു ബോബി ജോർജ്ജ് ബിജെപിയിൽ ചേർന്നെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. തന്ന കാണാൻ മാത്രമാണ് അർഞ്ജു വേദിയിലെത്തിയത്. സ്പോർട് അക്കാദമിയെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. മറ്റുള്ള വാർത്തകൾ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വേദിയിലേക്ക് എത്തിയ എല്ലാവരെയും പതാക നൽകി സ്വീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേമയം, എന്റെ രാഷ്ട്രീയവും മതവും സ്പോർട്സാണ് അതിനപ്പുറത്തേക്ക് ചിന്തിച്ചിട്ടില്ലെന്ന് അഞ്ജു ബോബി ജോർജ്ജ് പ്രതികരിച്ചു. കുടുംബ സുഹൃത്തായ മുരളീധരനെ കാണാനാണ് വേദിയിൽ ചെന്നത്. ഞാൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ വേദിയിലേക്ക് ക്ഷണിച്ചതാണ്. കൂടെ ഒരു പതാക തന്നു. ആ ഫോട്ടോയാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി.
ബിജെപിക്ക് ഉള്‍പ്പെടെ ഇത്തരത്തിൽ തെറ്റിദ്ധാരണയ്ക്ക് വഴിവച്ചതിൽ വലിയ വിഷമം ഉണ്ട്. അത്തരമൊരു കാംപയിൻ നടക്കുമ്പോൾ അവിടെ എത്തിയതും വാർത്തകൾക്ക് കാരണമായി. വാർത്തകൾക്ക് പിന്നാലെ മുരളീധരൻ വിളിച്ചിരുന്നു. ഇത്തരത്തിൽ ഒരു അബദ്ധം സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് താൻ വിശദീകരണം കൊടുത്തിട്ടുണ്ടെന്ന് പ്രതികരിച്ചെന്നും അഞ്ജു പറയുന്നു. അതേസമയം ബിജെപിയിലേക്കല്ല രാഷ്ട്രീയത്തിലേക്ക് തന്നെ ഇപ്പോൾ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അക്കാദമിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും അഞ്ജു പറയുന്നു.
ഇന്നലെ വൈകീട്ടോടെയാണ് കര്‍ണാടക സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ, കേന്ദ്ര മന്ത്രി വി മുരളീധരന്‍, പാര്‍ട്ടി എംപി തേജസ്വി സൂര്യ എന്നിവരുടെ സാന്നിധ്യത്തില്‍ ബംഗളൂരുവില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അഞ്ജു അംഗത്വം നേടി എന്ന തരത്തിൽ ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചത്. വാർത്ത മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.
ബിജെപിയില്‍ ചേരുമെന്ന് രാജി വച്ച കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ പാട്ടീല്‍
This post was last modified on July 7, 2019 5:31 pm
Leave a Comment