X

പക്വതയും സമചിത്തതയുമുള്ള ഒരാളുടെ നേതൃത്വമാണ് ഇന്ത്യക്ക് വേണ്ടത്, രാഹുല്‍ ഗാന്ധിക്ക് അതുണ്ട്; സക്കറിയ

പശുവിനെ കൊണ്ട് പോകുന്ന മുസ്ലീമിനെ ഹിന്ദുക്കള്‍ തല്ലി കൊന്നാല്‍ അത് കണ്ടിട്ടും മിണ്ടാതിരിക്കുന്ന പ്രധാന മന്ത്രിയെ അല്ല നമുക്ക് ആവശ്യമെന്നും, സംഘ പരിവാറുകാരുടെ കെണി തിരിച്ചറിഞ്ഞില്ലെങ്കില്‍ രാഷ്ട്രം തന്നെ ഇല്ലാതാകുമെന്നും സക്കറിയ പറഞ്ഞു.

രാഹുലിന്റെ പരിവര്‍ത്തനം പോസിറ്റീവെന്ന് പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സക്കറിയ. സമചിത്തതയുള്ള, അടിസ്ഥാനപരമായി പക്വതയുള്ള, പെരുമാറ്റത്തിലും മനുഷ്യരുമായുള്ള ഇടപെടലിലും ലോകത്തോടുള്ള സമീപനത്തിലും സംസ്‌കാര സമ്പന്നനായ ഒരാളുടെ നേതൃത്ത്വമാണ് ഇന്ത്യക്ക് ആവശ്യമെന്നും അത് രാഹുല്‍ ഗാന്ധിക്കുണ്ടെന്നും സക്കറിയ പറഞ്ഞു.

ശബരിമലയുടെ പേരില്‍ കേരളത്തില്‍ 10000 വോട്ട് പോലും മറിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും, ശബരിമലയുടെ പേരില്‍ സ്ത്രീവിരുദ്ധമായതും മനുഷ്യാവകാശ വിരുദ്ധമായതും ജനാധിപത്യ വിരുദ്ധമായ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം പറയുന്നു.

പശുവിനെ കൊണ്ട് പോകുന്ന മുസ്ലീമിനെ ഹിന്ദുക്കള്‍ തല്ലി കൊന്നാല്‍ അത് കണ്ടിട്ടും മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രിയെ അല്ല നമുക്ക് ആവശ്യമെന്നും, സംഘപരിവാറുകാരുടെ കെണി തിരിച്ചറിഞ്ഞില്ലെങ്കില്‍ രാഷ്ട്രം തന്നെ ഇല്ലാതാകുമെന്നും സക്കറിയ പറഞ്ഞു.

ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്നും അതില്‍ ഉറച്ചു നിന്നതിന് തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞു.