X

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ ഐക്യവും പിങ്ക് സീസോകളും തമ്മില്‍ എന്ത് ബന്ധം?-വീഡിയോ

രണ്ട്‌പേര്‍ ചേര്‍ന്നുള്ള ഈ കളിയില്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് പങ്കാളികളാവുന്നത്.

രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിയിലെ കാഴ്ച്ചകളെന്തൊക്കെയാവും. എപ്പോഴും ജാഗ്രതയോടെ നിലകൊള്ളുന്ന ആളുകള്‍ക്കിടയില്‍ നിശബ്ദതയും യുദ്ധപ്രതീതിയുമൊക്കെയല്ലേ സങ്കല്‍പ്പിക്കാന്‍ കഴിയുക. എന്നാല്‍ യുഎസ് മെക്‌സിക്കോ അതിര്‍ത്തി ഇങ്ങനെയൊന്നുമല്ല. അവിടെയെപ്പോഴും കളിയും ചിരിയും മുഴങ്ങുന്നുണ്ടാവും.

അതിര്‍ത്തിക്ക് ഇരുപുറംനിന്നുകൊണ്ട് ഇവിടുത്തെ ആളുകള്‍ സീസോകളിയില്‍ ഏര്‍പ്പെടുന്നു. രണ്ട്‌പേര്‍ ചേര്‍ന്നുള്ള ഈ കളിയില്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് പങ്കാളികളാവുന്നത്. രാജ്യാതിര്‍ത്തിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മതിലില്‍ സ്ഥാപിച്ചിരിക്കുന്ന പിങ്ക് ദണ്ഡിലിരുന്നുകൊണ്ട് മുതിര്‍ന്നവരും കുട്ടികളും സീസോ കളിയിലേര്‍പ്പെടുന്ന കാഴ്ച്ചകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ റൊണാള്‍ഡ് റയല്‍ എന്ന പ്രൊഫസറുടെ ആശയത്തില്‍നിന്നാണ് ഇത് രൂപപ്പെട്ട് വന്നത്. അതിര്‍ത്തി മതിലില്‍ സന്തോഷവും സമാധാനവും നിറയുന്നതിന്റെ കാഴ്ച്ച എന്ന് പറഞ്ഞുകൊണ്ടാണ് ഇതിന്റെ വീഡിയോകള്‍ പലരും ഷെയര്‍ ചെയ്തിരിക്കുന്നത്.

മെക്‌സിക്കോ അതിര്‍ത്തി കടന്ന് യുഎസിലേയ്ക്ക് വരുന്ന കുടുംബങ്ങളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്.  ഇത്തരം സമീപനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

‘പഠിച്ചിട്ട് കാര്യമുണ്ടോ എന്ന് ഇനിയാരും ചോദിക്കരുത്?’, എംഫില്‍ ബിരുദമുണ്ടായിട്ടും ബീഡി തെറുക്കേണ്ടി വന്ന കൊറഗ ഗോത്രവിഭാഗത്തിലെ മീനാക്ഷിക്ക് കുടുംബശ്രീയില്‍ ജോലി

This post was last modified on July 31, 2019 9:10 am

Leave a Comment