മോദിയെ രാജ്യപിതാവെന്ന്(ഫാദര്‍ ഓഫ് ഔര്‍ കണ്ട്രി) വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. 69 ാം പിറന്നാള്‍ ദിനത്തില്‍ മോദിക്ക് ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു അമൃത ഫഡ്നാവിസിന്റെ വിവാദ പരാമർശം. ട്വീറ്റ് പ്രചരിച്ചതോടെ സാമൂഹികസ മാധ്യമങ്ങളില്‍ ഉൾപ്പെടെ വൻ പ്രതിഷേധമാണ് അമൃതയ്ക്കെതിരെ ഉയരുന്നത്.
മഹാത്മാ ഗാന്ധിയെ മനപ്പൂരം മറവിയിലേക്ക് തള്ളാനും നരേന്ദ്ര മോദിയെ രാഷ്ട്രപിതാവാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് അമൃതയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തിയതോടെയാണ് രംഗം കൊഴുത്തത്. ഇത്തരം നീക്കങ്ങൾ രാജ്യത്തെ ജനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നായിരുന്നു എന്‍സിപി നേതാവ് നവാബ് മാലിക് പറയുന്നു.
ഇതിന് മഹാത്മാ ഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് ആവര്‍ത്തിച്ച് ഓർമ്മിപ്പിക്കുന്ന ട്വീറ്റുകളം അമൃതയ്ക്ക് മറുപടിയായി വ്യാപകമായി ലഭിച്ചിട്ടുണ്ട്. ഒരു വീഡിയോക്കൊപ്പമായിരുന്നു അമൃത ഫട്നാവിസ് ആശംസയ്ക്കൊപ്പം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.