X

ആദ്യം പൂക്കൾ പിന്നെ മർദ്ദനം പിന്നെയും പൂക്കൾ: ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ഈ ഒരു മിനിറ്റ് വീഡിയോ നിങ്ങളെ കരയിക്കും

വിവാഹം വേർ‌പെടുത്താൻ സമൂഹം സ്ത്രീയെ പലവിധത്തിൽ വിലക്കുന്നതിനെതിരായ സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.

ഗാർഹിക പീഡനത്തിന്റെ പല ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ. പൂക്കളും പ്രണയവുമായി തുടങ്ങുന്ന ജീവിതം കൊടിയ പീഡനമായി മാറുന്നതിനെയാണ് ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പങ്കാളിയെ തെരഞ്ഞെടുക്കുകയും അയാൾക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്ന അന്ന് മുതൽ പീഡനങ്ങൾ തുടങ്ങുകയായി. ഓരോ പീഡനത്തെയും അവൾ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നു. ഇടയ്ക്ക് കിട്ടുന്ന പൂക്കളിൽ മതിമറന്ന് ആഹ്ലാദിക്കുന്നു. വീണ്ടും മർദ്ദനം.

വിവാഹം വേർ‌പെടുത്താൻ സമൂഹം സ്ത്രീയെ പലവിധത്തിൽ വിലക്കുന്നതിനെതിരായ സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.

Related Post
Leave a Comment