ക്രിക്കറ്റ് താരം ധോണിയോടൊപ്പം ക്രിക്കറ്റ് മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ധോണിയുടെ മകള്‍ സിവ. ധോണിയെ പോലെ തന്നെ സിവയ്ക്കും ആരാധകരേറെയാണ്. വാര്‍ത്തകളിലെ താരം കൂടിയാണ് കുട്ടി സിവ. എന്നാല്‍ ഒരിക്കൽ കൂടി വാർത്തകളില്‍ നിറയുകയാണ് സിവ. ബോളിവുഡ് താരം പ്രീതി സിന്റെയുടെ പോസ്റ്റിലാണ് ഇത്തവണ സിവ താരമാനുന്നത്. അതും ഒരു ഭീഷണി, സിവയെ തട്ടി കൊണ്ടു പോകുമെന്നാണ് പ്രീതി സിന്റയുടെ പോസ്റ്റ്. ധോണിയുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സിവയെ തട്ടിക്കൊണ്ടു പോകുമെന്ന മുന്നറിയിപ്പ് താരം നല്‍കിയത്.
‘ക്യാപ്റ്റന്‍ കൂളിന് ഞാന്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ എന്റെ സ്‌നേഹം കുഞ്ഞു സിവയിലേക്ക് പോകുകയാണ്. അതുകൊണ്ട് ധോണി സൂക്ഷിച്ചോളൂ, വൈകാതെ തന്നെ ഞാന്‍ അവളെ തട്ടിക്കൊണ്ടു പോയേക്കാം’ എന്നാണ് പ്രീതി സിന്റയുടെ പോസ്റ്റ്. ധോണിക്കൊപ്പമുള്ള ചിത്രത്തിന് ഒരു അടിക്കുറിപ്പ് നല്‍കാനും താരം ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment