ഈ അടുത്തിടെ ഇറങ്ങിയ പ്രസ്റ്റീജ് വാട്ടര്‍ പ്യൂരിഫയറിന്റെ പരസ്യം സോഷ്യല്‍ മീഡിയകളില്‍ ഒരുപോലെ ചിരിയും, വിമര്‍ശനവും ഏറ്റുവാങ്ങി. സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ വാട്ടര്‍ എന്ന പരസ്യത്തിലെ പ്രയോഗമാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
വെജിറ്റേറിയന്‍ വാട്ടര്‍ സത്യമാണോ എന്ന് ചോദിച്ചുകൊണ്ട് പരസ്യത്തിന്റെ ചിത്രം ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എല്ലാ വാട്ടര്‍ പ്യൂരിഫയറും വെള്ളത്തിലെ വൈറസുകളേയും, ബാക്ടീരിയകളേയും, കിടാണുക്കളേയും കൊല്ലുമെന്നാണ് അവകാശപ്പെടുന്നത്. കൊല്ലപ്പെട്ടാലും ഇവ വെള്ളത്തില്‍ തുടരുകതന്നെയല്ലേ ചെയ്യുന്നത്. പിന്നെ ഇതെങ്ങനെ വെജിറ്റേറിയനാവും എന്നായിരുന്നു അയാള്‍ തന്റെ പോസ്റ്റില്‍ എഴുതിയിരുന്നത്. പ്രിസ്റ്റിജ് വാട്ടര്‍ പ്യൂരിഫയര്‍ വെള്ളത്തിലെ ബാക്ടീരിയകളേയും, അണുക്കളേയും നീക്കം ചെയ്ത് വെജിറ്റേറിയന്‍ വാട്ടര്‍ നല്‍കുമോ എന്നും തന്റെ പോസ്റ്റില്‍ അയാള്‍ ചോദ്യമുന്നയിച്ചിരുന്നു.
രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് ലഭിച്ചത്. വായുവിലും ധാരാളം ബാക്ടീരിയകള്‍ ഉണ്ടെന്നും. വായു വെജിറ്റേറിയനാക്കാനുള്ള പദ്ധതിയുണ്ടെങ്കില്‍ അത് നല്ലൊരു ബിബിസിനസ് ഐഡിയ ആണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
മുസാഫർപൂരിൽ മസ്തിഷ്ക വീക്കത്തെ നേരിടാൻ ഏസി വാർഡുകളും സാങ്കേതിക സന്നാഹങ്ങളും തയ്യാർ; ഡോക്ടർമാർ മാത്രമില്ല
This post was last modified on June 23, 2019 10:29 pm