X

കുഞ്ഞു പിറന്ന സന്തോഷത്തില്‍ ഹാരി-മേഗന്‍ ദമ്പതികള്‍

എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളുടെ മക്കളില്‍ എട്ടാമത്തെ കുഞ്ഞും 7-ാം കിരീടവകാശിയുമാണ് ഹാരി-മേഗന്‍ ദമ്പതികളുടെ കുഞ്ഞു രാജകുമാരന്‍

കുഞ്ഞു പിറന്ന സന്തോഷത്തിലാണ് ഹാരി രാജകുമാരനും ഡച്ചസ് ഓഫ് സക്‌സസ് മേഗന്‍ മാര്‍ക്കലും. മെയ് 6-ന് പുലര്‍ച്ചെ 5.26-നാണ് ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു ജനിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളുടെ മക്കളില്‍ എട്ടാമത്തെ കുഞ്ഞും 7-ാം കിരീടവകാശിയുമാണ് ഹാരി-മേഗന്‍ ദമ്പതികളുടെ കുഞ്ഞു രാജകുമാരന്‍. കുഞ്ഞിനു എന്ത് പേര് നല്‍കുമെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഹാരി മാധ്യമങ്ങളോട് പറഞ്ഞു.

സക്‌സസ് റോയല്‍ പങ്കുവെച്ച ഇന്‍സ്റ്റാ ഗ്രാം പോസ്റ്റിലൂടെയാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു പിറന്നത് ലോകമറിഞ്ഞത്. ഡ്യൂക്ക് ഓഫ് സക്‌സസിനും ഡച്ചസ് ഓഫ് സക്‌സസിനും ആണ്‍കുഞ്ഞു പിറന്നെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പോസ്റ്റില്‍ പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും ഇരുവരും നന്ദി അറിയിക്കുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അത്ഭുതകരമായ അനുഭവമാണിതെന്നും ഭാര്യയെയും സ്ത്രീകളെയും കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞാണ് ഹാരി രാജകുമാരന്‍ മാധ്യമങ്ങളെ കണ്ടത്.

Read More : സത്യത്തില്‍ ശ്രീനിവാസന്‍ ഇങ്ങനെ തന്നെയായിരുന്നു; മധ്യവര്‍ഗ മലയാളിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍

This post was last modified on May 7, 2019 5:58 pm

Related Post
Leave a Comment