X

നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന പ്രിയങ്ക; വൈറലായ ചിത്രം പകർത്തിയതാര്?

ങ്ങളുടെ ഫോട്ടോഗ്രാഫറും നിങ്ങള്‍ക്കൊപ്പമാണോ താമസം എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക് ജോനാസും.തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെല്ലാം ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രം വൈറൽ ആയിരുന്നു.

ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന ചിത്രമാണ് ഹോം എന്ന ക്യാപ്ഷനോടെ പ്രിയങ്ക പങ്കുവച്ചത്. എന്നാൽ താര ദമ്പതികളുടെ ഫോട്ടോ ആരാണ് എടുത്തത് എന്നയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നിങ്ങളുടെ ഫോട്ടോഗ്രാഫറും നിങ്ങള്‍ക്കൊപ്പമാണോ താമസം എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു

എന്നാൽ ഈ ചിത്രം പകർത്തിയത് ആരാണെന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ദി റ്റോണൈറ് ഷോ സ്റ്റാറിങ് ജിമ്മി ഫാലോൺ’ എന്ന ടോക്ക് ഷോയിലൂടെ പ്രിയങ്ക തന്നെയാണ് ഈ ചിത്രത്തിന് പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തിയത്.

തന്റെ കസിൻ ദിവ്യ ആണ് ഈ ചിത്രം പകർത്തിയതെന്നും. ഞങ്ങൾ എട്ടുപേർ സൂപ്പർ ബൗൾ ഫുട്ബോൾ ഗെയിം കാണുകയായിരുന്നു, ആ സമയത്ത് ഞാൻ ഉറങ്ങിപോയപ്പോൾ ദിവ്യ പെട്ടന്ന് എടുത്ത ചിത്രമാണെന്നും പ്രിയങ്ക പറയുന്നു.

 

പ്രിയങ്ക തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലും ഇതേ കുറിച്ച് വ്യക്‌തമാക്കി.

This post was last modified on February 6, 2019 4:42 pm