കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം പിറന്നാള്‍. പ്രധാന മന്ത്രി ഉൾപ്പെടെ പ്രമുഖ നേതാക്കൾ രാഹുലിന് ആശംസകൾ നേര്‍ന്ന് രംഗത്തെത്തി. ആയുരാരോഗ്യ സൗഖ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു നരേന്ദ്ര മോദിയുടെ ആശംസാ ട്വീറ്റ്.
പാർട്ടി അധ്യക്ഷന്റെ പിറന്നാൾ ദിനത്തെ ആഘോഷമാക്കുകയാണ് കോൺഗ്രസും. ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് സന്ദർഭങ്ങൾ ചേര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയായി കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും രാഹുലിന് ആശംസകളുമായി രംഗത്തെത്തി. ഇതോടെ സോഷ്യല്‍ മീഡിയയിൽ രാഹുൽ ഗാന്ധിയുടെ ജന്മദിന ഹാഷ്ടാഗുകൾ ട്രെന്‍ഡിങ് ആയിമാറിയിട്ടുമുണ്ട്.
എന്തിനും തയ്യാറായി ഇതാ ഒരു പെണ് സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന
This post was last modified on June 19, 2019 10:52 am