X

ലതാ മങ്കേഷ്‌കറിന്റെ പാട്ടുപാടി വൈറലായ ബംഗാളി സ്ത്രീയുടെ മെയ്ക്ക് ഓവര്‍-വീഡിയോ

കാണുന്നവരെ ഞെട്ടിക്കുന്ന രീതിയില്‍ വന്‍ മെയിക്ക് ഓവറിലാണ് റാണു മൊണ്ടാല്‍ എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ ശക്തി പ്രവചിക്കാന്‍ കഴിയുകയില്ല. സോഷ്യല്‍ മീഡിയ ദിവസങ്ങള്‍ക്കുള്ളില്‍ ആളുകളെ താരമാക്കും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം താരമായത് എക് പ്യാര്‍ കാ നാഗ്മ ഹെയ് എന്ന ലതാമങ്കേഷ്‌ക്കറിന്റെ ഗാനവുമായെത്തിയ സ്ത്രീയായിരുന്നു. ബംഗാളിലെ റണാഗഡ് സ്‌റ്റേഷനില്‍ നിന്ന് സാധാണക്കാരിയായ റാണു മൊണ്ടാല്‍ പാടിയപാട്ട് പതിനായിരങ്ങള്‍ കേട്ടു. ആ മധുരകരമായ ശബ്ദം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

ഇപ്പോള്‍ മധുരകരമായ ശബ്ദത്തില്‍ അതേ പാട്ടുമായി പുതിയ രൂപത്തിലെത്തി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് റാണു മൊണ്ടാല്‍. കാണുന്നവരെ ഞെട്ടിക്കുന്ന രീതിയില്‍ വന്‍ മെയിക്ക് ഓവറിലാണ് ഇവര്‍ എത്തിയിരിക്കുന്നത്.

ആദ്യ വീഡിയോ പുറത്ത് വന്നതിനുശേഷം റാണു മൊണ്ടാലിനെ രാജ്യത്തുടനീളമുള്ള ആളുകള്‍ പാട്ടുപാടാന്‍ വിളിച്ചിരുന്നു. മ്യൂസിക് ആല്‍ബങ്ങളില്‍ പാടുമോ എന്ന ചോദ്യവുമായി പലരും റാണു മൊണ്ടാലിനെ സമീപിച്ചിരുന്നു.

കവളപ്പാറയിലേത് വന്‍ ദുരന്തം: മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍, അമ്പതിലേറെ പേരെ കാണാനില്ല, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

Related Post
Leave a Comment