X

വിനോദ സഞ്ചാരികളെ തുരത്തിയോടിച്ച് കണ്ടാമൃഗം-വീഡിയോ

വാഹനത്തിന്റെ മുന്‍പിലൂടെ വന്ന് കണ്ടാമൃഗം സഞ്ചാരികളെ തുരത്തുകയായിരുന്നു.

തലനാരിഴക്കാണ് കണ്ടാമൃഗത്തിന്റെ മുന്‍പില്‍നിന്ന് ആ സഞ്ചാരികള്‍ രക്ഷപ്പെട്ടത്. വണ്ടിക്കുനേരെ കുതിച്ചു പാഞ്ഞുവരുന്ന കണ്ടാമൃഗത്തിന്റെ മുന്‍പില്‍നിന്ന് സഞ്ചാരികള്‍ രക്ഷപെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. സൗത്താഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ വീഡിയോ. കണ്ടാമൃഗം 500 കിലോ മീറ്ററോളം സഞ്ചാരികളെ പിന്‍തുടരുകയായിരുന്നു.

റിയാന്‍ ബോഷോഫ് എന്നയാളാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സസ്തനിയാണ് കണ്ടാമൃഗങ്ങള്‍. ഇവയ്ക്ക് 2000 കിലോയോളം ഭാരമുണ്ട്. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ ഇവയ്ക്ക് ഓടാന്‍ കഴിയും.

വാഹനത്തിന്റെ മുന്‍പിലൂടെ വന്ന് കണ്ടാമൃഗം സഞ്ചാരികളെ തുരത്തുകയായിരുന്നു. അതിനാല്‍തന്നെ ഇവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വണ്ടി വേഗത്തില്‍ ഓടിച്ചാണ് ഒടുക്കം ഇവര്‍ രക്ഷപ്പെട്ടത്. വേഗത്തിലോടുന്ന വണ്ടിയെ പിന്‍തുടര്‍ന്ന് കണ്ടാമൃഗം കുറേ ദൂരം പുറകെ വരുന്നത് വീഡിയോയില്‍ കാണാം.

സൗത്ത് ആഫ്രിക്കയിലെ വലിയ നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നാണ് ക്രുഗര്‍ നാഷണല്‍ പാര്‍ക്ക്. അകദേശം 20000ത്തോളം കണ്ടാമൃഗങ്ങള്‍ സൗത്ത് ആഫ്രിക്കയിലുണ്ട്. ഇവയെ സംരക്ഷിക്കാന്‍ വലിയ പരിശ്രമങ്ങളാണ് ഇവിടെ നടന്നു വരുന്നത്.

മാധ്യമമേലാളന്മാരേ, ക്യാമ്പിലേക്ക് അരിയെത്തിക്കാന്‍ ഓട്ടോക്കൂലിക്ക് 70 രൂപ കൊടുക്കാനില്ലാതെ പോയ ഓമനക്കുട്ടനെക്കുറിച്ച് എന്തുകൊണ്ട് നിങ്ങളോര്‍ത്തില്ല?

This post was last modified on August 17, 2019 10:54 am