ആഡംബര ഹോട്ടലിലും വിമാനത്താവളങ്ങളിലും ഭക്ഷണ സാധനങ്ങളുടെ വില പലപ്പോഴും ഞെട്ടിക്കുന്നതാണ്. എന്നാൽ ബോളിവുഡ് താരം രാഹുൽ ബോസിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് രണ്ട് സാധാരണ വാഴപ്പഴത്തിന്റെ വില. 442 രൂപയുടെ ബില്ല് രണ്ട് വാഴപ്പഴത്തിനായി താരത്തിന് ലഭിച്ചത്. ഛണ്ഡിഗഡിലെ ഒരു ആഢംബര ഹോട്ടലിൽ നിന്നാണ് താരത്തിന് ഈ വിചിത്രമായ ബില്ല് ലഭിച്ചതെന്നാണ് വിവരം.
നിങ്ങൾക്ക് ഇത് വിശ്വസിക്കാനാവുന്നുണ്ടോ, ഇതു നോക്കു ‘പഴങ്ങള്‍ നിങ്ങള്‍ക്ക് ഹാനികരമല്ലെന്ന് ആരു പറഞ്ഞു’, എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്‍റെ ട്വീറ്റ്. ഇതിനൊപ്പം ഒരു വിഡിയോയും താരം പങ്കുവയ്ക്കുന്നത്. ജിം പരിശീലനത്തിനു ശേഷം ഓർഡർ ചെയ്ത രണ്ട് വാഴപ്പഴത്തിനാണ് ഈ ബില്ല് നൽകിയിരിക്കുന്നത്.
ബില്ല് കണ്ട് ശരിക്കും കണ്ണുതള്ളിപ്പോയെന്നാണ് രാഹുൽ ബോസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്. കമൽഹാസൻ ചിത്രം വിശ്വരൂപത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് രാഹുൽ ബോസ്.
രാഹുൽ ബോസ് ട്വീറ്റ് ഇതിനോടകം ട്വിറ്ററിൽ ഉൾപ്പെടെ ചർച്ചയ്ക്കും വഴിവച്ചിട്ടുണ്ട്. കൊള്ളവിലയാണ് ചുമത്തിയിരിക്കുന്നതെന്നാണ് താരത്തിന്റെ ആരാധകരുടെ നിലപാട്. പഴങ്ങൾക്ക് ഇത്തരത്തിൽ ജിഎസ്ടി ഏർപെടുത്താനാകില്ലന്നും ആരാധകർ പറയുന്നു.
This post was last modified on July 24, 2019 4:36 pm
Leave a Comment