X

കുരുന്നുകൾക്ക് മുന്നിൽ ‘സാന്റയായി’ സാക്ഷാൽ സച്ചിൻ: വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

കുട്ടികൾക്കായി ബാഡ്മിന്റൺ, ബാറ്റ്, ഫുട്ബോൾ തുടങ്ങിയ സ്പോർട്സ് ഉപകരണങ്ങളും അദ്ദേഹം വിതരണം ചെയ്തു..

കുരുന്നുകള്‍ക്ക് മുന്നില്‍ സാന്റയായി എത്തി ക്രിസ്തുമസ് ആഘോഷിച്ച ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുന്നു. മുംബൈയിലെ ആഷ്‌റായ് ചൈല്‍ഡ് കെയര്‍ സെന്ററിലെ കൊച്ചുകുട്ടികൾക്കൊപ്പമാണ് സച്ചിൻ ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്. ട്വിറ്ററിലൂടെ ആഘോഷത്തിന്റെ രസകരമായ വീഡിയോ സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട, ഈ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറൽ ആയിരിക്കയാണ്.

ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ സജീവമാണ് താരം. കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും അവർക്കായി കൈനിറയെ സമ്മാനങ്ങൾ നൽകിയുമാണ് സച്ചിൻ മടങ്ങിയത്. കുട്ടികൾക്കായി ബാഡ്മിന്റൺ, ബാറ്റ്, ഫുട്ബോൾ തുടങ്ങിയ സ്പോർട്സ് ഉപകരണങ്ങളും അദ്ദേഹം വിതരണം ചെയ്തു.നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയും സാന്ത ആയി കുട്ടികളുടെ അടുക്കൽ സമ്മങ്ങളുമായി എത്തിയത് ട്വിറ്ററിൽ തരംഗം ആയിരുന്നു.