X

സൊമാറ്റോ വില്ലന്‍ സന്ദീപ് ശുക്ല മുന്‍പ് തസ്ലീമ നസ്റിനെയും അധിക്ഷേപിച്ചു; 2013 ലെ അശ്ലീല കമന്‍റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ ട്വിറ്റര്‍ പോസ്റ്റിന് അമിത് ശുക്ല നല്‍കിയ അശ്ലീല കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഓര്‍ഡറെടുത്തയാള്‍ ഹിന്ദുവല്ല എന്ന കാരണത്താല്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ നില്‍കി കാന്‍സല്‍ ചെയ്തയാളുടെ പഴയ ട്വിറ്റര്‍ കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നു. എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ ട്വിറ്റര്‍ പോസ്റ്റിന് അമിത് ശുക്ല നല്‍കിയ അശ്ലീല കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഗവേഷകയായിരുന്ന കാലത്തെ ഫോട്ടോ തസ്ലീമ നസ്‌റിന്‍ പോസ്റ്റ് ചെയ്തതിലാണ് ഇയാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയാണ് അമിത് ശുക്ല. സൊമാറ്റോയില്‍ ഓര്‍ഡര്‍ നല്‍കി കാന്‍സല്‍ ചെയ്തതിനുശേഷം അഹിന്ദുക്കളോട് വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് അമിത് ശുക്ല ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്. ‘അവര്‍ ഒരു അഹിന്ദുവിനെയാണ് എന്റെ ഓര്‍ഡറിന് റൈഡറായി വച്ചിരിക്കുന്നത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ചെയ്യാന്‍ പറ്റില്ല എന്നും പറയുന്നു.’

നമോ സര്‍ക്കാര്‍ എന്നാണ് ട്വിറ്ററില്‍ അമിതിന്റെ ഐഡി. ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്നായിരുന്നു സൊമാറ്റോ അമിത് ശുക്ലക്ക് നല്‍കിയ മറുപടി.

This post was last modified on August 2, 2019 8:40 am

Related Post
Leave a Comment