X

സാനിയ ഇയ്യപ്പന്റെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍

പ്രിയപ്പെട്ടവര്‍, നന്നായി ചെയ്തു എന്നാണ് ഗാനം ആലപിച്ച ഹരിശങ്കര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്

ട്രോളന്മാരുടെ സ്ഥിരം ഇരയാണ് യുവനായിക സാനിയ ഇയ്യപ്പന്‍ . അതുകൊണ്ട് കൊല്ലരുതെന്ന അപേക്ഷയുമായാണ് താരം താന്‍ പാടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതിരന്‍ എന്ന ചിത്രത്തിലെ പവിഴമഴയെ എന്ന ഗാനമാണ് സാനിയ പാടുന്നത്.

നന്നായി ചെയ്തു എന്നാണ് ഗാനം ആലപിച്ച ഹരിശങ്കര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. സൂപ്പറാണെന്ന് നടി ശൃന്ദയും കമന്റ് ഇട്ടതോടെ ആരാധകരും സാനിയയുടെ പാട്ട് ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

Read More : ശനിയാഴ്ചകളിൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്ന പ്രധാനമന്ത്രി

This post was last modified on May 10, 2019 2:03 pm