X

‘മാനുഷിക പരിഗണന നൽകി കൊടി സുനിക്ക് ഇനിയും പരോൾ അനുവദിക്കണം’; മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ

സുനിക്കൊപ്പമെന്നും ഹാഷ് ടാഗോടെയാണ് പാലക്കാട് എംഎൽഎയുടെ കുറിപ്പ്.

യുവാവിനെ തട്ടിക്കൊണ്ടുപോയ മര്‍ദിച്ചതിന് കൊടി സുനിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്തൾ പുറത്ത് വന്നതിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ‘മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളിൽ വിടണേ വിജയേട്ടാ’ എന്നകുറിപ്പോടെയാണ് ഷാഫി പറമ്പിൽ പോസ്റ്റ്. സുനിക്കൊപ്പമെന്നും ഹാഷ് ടാഗോടെയാണ് പാലക്കാട് എംഎൽഎയുടെ കുറിപ്പ്.

ഇന്നലെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ മര്‍ദിച്ചതിന് കൂത്തുപറമ്പ് പോലീസ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി പരോളില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കൈതേരി സ്വദേശി മുഹമ്മദ് റിക്‌സാനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയില്‍ കൂത്തുപറമ്പ് പോലീസാണ് സുനിയെ അറസ്റ്റ് ചെയ്തത്.

കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ സുനിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദനത്തിനും കാരണമായി പോലീസ് പറയുന്നത്. 20 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ സജീര്‍, സമീര്‍, പ്രകാശ് എന്നീ 3 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

 

പരോളിലിറങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന് ടിപി വധക്കേസിലെ പ്രതി കൊടി സുനിയെ അറസ്റ്റ് ചെയ്തു

 

This post was last modified on February 14, 2019 2:44 pm