X

‘ഞാന്‍ ചീസ് എന്ന് പറഞ്ഞാല്‍ എനിക്കൊരു ലോലിപോപ്പ് തരുമോ?’ മകളുടെ കളര്‍ഫുള്‍ ചിത്രങ്ങളുമായി ഷാഹിദ് കപൂറിന്റെ ഭാര്യ

വെള്ള ടോപ്പും, നിരവധി വര്‍ണ്ണങ്ങളോടു കൂടിയുള്ള പാവാടയും ധരിച്ച് കുട്ടികളുടെ കളി വാഹനത്തില്‍ ഇരിക്കുന്ന മിഷയാണ് ചിത്രത്തില്‍.

ഷാഹിദ് കപൂര്‍ -മിറാ രാജ്പുത് ദമ്പതികളുടെ മകളായ മിഷയുടെ സുന്ദരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. മിറയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മിഷയെ ആലിംഗനം ചെയ്തു കൊണ്ടുള്ള ഫോട്ടോസ് പങ്കുവെച്ചത്.

ഞാന്‍ ചീസെന്നു പറയുകയാണെങ്കില്‍ എനിക്കൊരു ലോലിപ്പോപ്പ് തരുമോ എന്ന് അടിക്കുറിപ്പോടെയാണ് മിറ ചിത്രങ്ങള്‍ പോസ്റ്റ് ഇട്ടത്. അമ്മ ആലിംഗനം ചെയ്തപ്പോഴുള്ള കുഞ്ഞ് മിഷയുടെ കുസൃതി നിറഞ്ഞ മുഖം ചിത്രത്തില്‍ കാണാം. വെള്ള ടോപ്പും, നിരവധി വര്‍ണ്ണങ്ങളോടു കൂടിയുള്ള പാവാടയും ധരിച്ച് കുട്ടികളുടെ കളി വാഹനത്തില്‍ ഇരിക്കുന്ന മിഷയാണ് ചിത്രത്തില്‍.

മിറയുടെ ഷാഹിദിന്റെയും ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. മിഷയുടെ ചിത്രം പങ്കുവെച്ചതിന് നന്ദി അറിയിച്ചുമാണ് ആരാധകരുടെ കമ്മന്റുകള്‍ എത്തുന്നത്.

This post was last modified on February 16, 2019 2:03 pm

Related Post
Leave a Comment