X

‘ഇതു കൊണ്ടാണ് ഷെയ്ന്‍ നിങ്ങളെ എല്ലാരും ഇഷ്ടപ്പെടുന്നത്’ / വീഡിയോ

നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ഷെയ്ന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെയ്ച്ചത്.

പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ യുവ താരമാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സിലെ അഭിനയ രംഗങ്ങള്‍ ഇനിയും ആരും മറന്നിട്ടില്ല. ഷെയ്‌നെ വരവേറ്റതു പോലെ തന്നെയാണ് ഷെയ്‌ന്റെ ഒരു നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയ വരവേല്‍ക്കുന്നത്.

പുനലൂര്‍ എസ്.എന്‍ കോളേജിലെ പരിപാടിക്ക് എത്തിയതായിരുന്നു ഷെയ്ന്‍. പരിപാടികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഷെയ്‌നെ വീഡിയോയില്‍ കാണാം. റൗഡി ബേബി അടക്കുമുള്ള ഗാനങ്ങള്‍ക്കാണ് ഷെയ്ന്‍ വിദ്യാര്‍ത്ഥികളുമായി നൃത്തം ചെയ്യുന്നത്.

നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ഷെയ്ന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെയ്ച്ചത്. നിരവധി കമന്റുകളാണ ആരാധകരില്‍ നിന്നും എത്തുന്നത്. ‘ഇതു കൊണ്ടാണ് നിങ്ങളെ എല്ലാരും ഇഷ്ടപ്പെടുന്നത്’ എന്ന തരത്തിലുള്ള കമന്റുകളാണ് എത്തുന്നത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

This post was last modified on March 16, 2019 1:49 pm