X

കടല്‍ ഞണ്ട് കൃഷിയില്‍ പരിശീലനം ; സിഎംഎഫ്ആര്‍ഐ

വിവിധതരം കടല്‍ ഞണ്ടുകളെ കുറിച്ചും അവ കൃഷി ചെയ്ത് വരുമാനമുണ്ടാക്കുന്ന രീതികളുമാണ് രണ്ട് ദിവസത്തെ പരിപാടിയിലൂടെ സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.

കടല്‍ ഞണ്ട് കൃഷി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് തുടക്കം. വിവിധതരം കടല്‍ ഞണ്ടുകളെ കുറിച്ചും അവ കൃഷി ചെയ്ത് വരുമാനമുണ്ടാക്കുന്ന രീതികളുമാണ് രണ്ട് ദിവസത്തെ പരിപാടിയിലൂടെ സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. പച്ച ഞണ്ട്, കാവാലി ഞണ്ട്, കുരിശു ഞണ്ട്, പൊട്ട് ഞണ്ട് തുടങ്ങി കൂടുതല്‍ വിപണി മൂല്യമുള്ള ഞണ്ടുകള്‍ വളര്‍ത്തുന്നതിനും കൊഴുപ്പിച്ചെടുക്കുന്നതിനുമാണ് (ഫാറ്റനിംഗ്) പരിശീലനം. ഞണ്ടുകളുടെ വിത്തുല്‍പാദനം, തീറ്റ, പരിപാലനം, വിളവെടുപ്പ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ പരിജ്ഞാനം നല്‍കി ഈ രംഗത്ത് സംരംഭകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ആഭ്യന്തര-വിദേശ വിപണികളില്‍ ഞണ്ടിന് ആവശ്യക്കാരേറെയാണ്. ശരിയായ രീതിയില്‍ കൊഴുപ്പിച്ചെടുത്ത ഞണ്ടുകള്‍ക്ക് ഉയര്‍ന്ന വിപണി മൂല്യമുണ്ടെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കുന്ന സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പില്‍ സയന്റിസ്റ്റ് ഡോ ജോസിലീന്‍ ജോസ് പറഞ്ഞു. കാവാലി ഞണ്ട് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നത് അമേരിക്കയിലേക്കാണ്. മറ്റ് ഞണ്ടുകള്‍ളുടെ കയറ്റുമതി വ്യാപാരം പ്രധാനമായും തെക്ക് കിഴക്കേഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, തായ്ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയവിടങ്ങളിലേക്കാണെന്നും അവര്‍ പറഞ്ഞു.

This post was last modified on June 14, 2019 6:20 am