ജോസഫിലെ പൂമുത്തോളെ നീയെരിഞ്ഞ എന്ന താരാട്ടുപാടിയ കുട്ടിപാട്ടുകാരിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പാവപ്പെട്ട കലാകാരി ആണെന്നു കരുതി ഈ മോളെ ആരും കാണാതെ പോകരുതേ എന്ന ക്യാപ്ഷനോടെ ശ്രുതിലയ തരംഗിണി എന്ന ഫേസ്ബുക്ക് പേജാണ് ഈ കുട്ടിഗായികയെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു മിനിറ്റും 10 സെക്കന്റുമുള്ള വീഡിയോ ഏതൊരാളും കേട്ടിരുന്നു പോകും. കുട്ടി ആരാണെന്നോ എവിടെ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നുള്ള കാര്യങ്ങളൊന്നും വീഡിയോയില്‍ നിന്നും വ്യക്തമല്ല.
എന്തായാലും പാട്ടുകാരിയ്ക്ക് കമന്റ് ബോക്‌സില്‍ അഭിനന്ദന പ്രവാഹങ്ങള്‍ നിറഞ്ഞിരിക്കുന്നു. 4500 ല്‍ ക്കൂടുതല്‍ ലൈക്കുകളും 8320 ഷെയറുകളുമാണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.
Read More : സിനിമയിലെ മലയാളി കഥാപാത്രങ്ങളെല്ലാം തീർന്നു; ഇനി ബാക്കി ഉള്ളത് ഇവനാണ്
This post was last modified on July 11, 2019 3:41 pm
Leave a Comment