X

‘മകളുടെ കണ്ണീരിനുമുന്നില്‍ അന്നെനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല’; ഇന്‍സ്റ്റ ഫോട്ടോ റീപോസ്റ്റ് ചെയ്ത് സ്മൃതി ഇറാനി

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപകീര്‍ത്തിപ്പെടുത്തലിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപകീര്‍ത്തിപ്പെടുത്തലിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും റിമൂവ് ചെയ്ത മകളുടെ ഫോട്ടോ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സ്മൃതി ഇറാനി അപകീര്‍ത്തിപ്പെടുത്തലിനെതിരെ പ്രതികരിച്ചത്.

ഒരിക്കല്‍ സ്മൃതി പോസ്റ്റ് ചെയ്ത മകള്‍ സോയിഷ് ഇറാനിയുടെ ഫോട്ടോയുടെ പേരില്‍ മകള്‍ക്ക് അവളുടെ വിദ്യാലയത്തില്‍ നിന്നും വലിയ അപകീര്‍ത്തി നേരിടേണ്ടി വന്നു. അതിന്റെ പേരില്‍ മകള്‍ക്ക് ഒരുപാടു പ്രയാസമുണ്ടായി. മകളുടെ കണ്ണീരുമുന്നില്‍ ഒന്നും ചെയ്യാനാകാത്തതിനാലാണ് അന്നു ഞാന്‍ ഈ ഫോട്ടോ ഡിലീറ്റ് ചെയ്തത്. എന്നാല്‍ അത് അപകിര്‍ത്തിപ്പെടുത്തിയയാള്‍ക്കുള്ള പ്രോത്സാഹനമാകും. അതിനാലാണ് ഇപ്പോഴിത് ഒന്നുകൂടി പങ്കുവയ്ക്കുന്നത്.

മകളുടെ ഫോട്ടോ പോസ്റ്റുചെയ്തുകൊണ്ട് സ്മൃതി ഇങ്ങനെകുറിച്ചു. ‘എന്റെ മകള്‍ ഒരു കായികതാരമാണ്. കരാട്ടെ ബ്ലാക്ക് ബെല്‍ട്ടാണ്. ലിംക റക്കോര്‍ഡും നേടിയിട്ടുണ്ട്. ഞാന്‍ എന്റെ മകളെ ഒരുപാട് സ്‌നേഹിക്കുന്നു. അതേ അവള്‍ സുന്ദരിയുമാണ്’.

‘നിങ്ങള്‍ അവളെ അപകീര്‍ത്തിപ്പെടുത്തിക്കോളു, അവള്‍ തിരിച്ചു പോരാടും. സോയിഷ് ഇറാനി നിന്റെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു’. സ്മൃതി ഇറാനി ഇന്‍സ്റ്റയില്‍ കുറിച്ചു.

Read More : അഭിമുഖം നൽകുന്നതിനിടെ ചുമച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനോട് പുറത്തു പോകാനാവശ്യപ്പെട്ട് ട്രംപ്