X

നടന്നകലുന്ന മക്കൾ; നൊമ്പര കുറിപ്പുമായി സ്മൃതി ഇറാനി

പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നു കരുതി അവരുടെ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാകില്ല

തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. രസകരമായ അടിക്കുറിപ്പുകളോടെയായിരിക്കും സ്മൃതി ഇറാനി ചിത്രങ്ങള്‍ പലപ്പോഴും പങ്കുവെയ്ക്കാറുള്ളത്. അത്തരത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പം തന്റെ മക്കളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ കേന്ദ്ര മന്ത്രി കൂടിയായ സ്മൃതി ഇറാനി.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സ്മൃതി ഇറാനി മക്കളായ 17 വയസ്സുകാരന്‍ സോര്‍ ഇറാനിയുടെയും 15 വയസ്സുകാരിയായ സോയിഷ് ഇറാനിയുടെും ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. മക്കള്‍ ഇരുവരും ദൂരേക്കു നടന്നു പോകുന്നതിന്റെ ചിത്രമാണ് അവര്‍ പങ്കുവെച്ചത്.

മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ പഠനാവശ്യത്തിനും മറ്റുമായി അവര്‍ക്കു മാറി നില്‍ക്കേണ്ടി വരും. പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നു കരുതി അവരുടെ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാകില്ല. ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നു പോകുകയാണ് താനുമെന്നു തെളിയിച്ചു കൊണ്ടാണ് സ്മൃതിയുടെ പോസ്റ്റ്.

മകന്‍ ഉപരിപഠനത്തിനു പോകുമ്പോള്‍ തന്നെ വിട്ടു മാറി നില്‍ക്കേണ്ടി വരുമല്ലോ എന്ന വിഷമം കൊണ്ടാണ് സ്മൃതി ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു എത്തുന്നത്.

 

Read More : രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് യന്ത്രത്തകരാര്‍ (വീഡിയോ); ഡിജിസിഎ അന്വേഷണം തുടങ്ങി

Related Post
Leave a Comment