X

‘കോഴിക്കോട് നിപ വന്നത് നമ്മുടെ ഭാഗ്യമാണ്’; ഇതും ഒരു സിനിമാ നിരൂപണമാണ്

സതി ആര്‍ വി യാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

‘കോഴിക്കോട് നിപ വന്നത് നമ്മുടെ ഭാഗ്യമാണ്’. ഈ വാചകം കണ്ട് ഞെട്ടണ്ട. വൈറസ് സിനിമയെ പുകഴ്ത്തുകയും കൂട്ടത്തില്‍ കോഴിക്കോട് കാരെ അഭിനന്ദിച്ചും വന്ന ഒരു തള്ള് സിനിമ നിരൂപണ പോസ്റ്റിലെ വാചകമാണിത്.

‘ഞങ്ങള്‍ കോഴിക്കോട്ടുകാരുണ്ടല്ലോ അവര്‍ അതിജീവിക്കും മോനെ…. ശരിയാണ് കോഴിക്കോട് നിപ വന്നത് നമ്മുടെ ഭാഗ്യമാണ്. നേരായിട്ടും…ഈ സിനിമ അങ്ങനെ പറഞ്ഞുവയ്ക്കുന്നുണ്ട്-അജയന്‍’. എന്നായിരുന്നു പോസ്റ്റ്. സതി ആര്‍ വി യാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

ഇതിനെതിരെ ചലചിത്ര നിരൂപകന്‍ മുഹമ്മദ് റാഫി എന്‍ വി രംഗത്തു വന്നു. ‘കോഴിക്കോട്ട് നിപവന്നത് നമ്മുടെ ഭാഗ്യമാണ്!’ എന്ത് കോത്താഴത്തിലെ ഭാഗ്യമാടോ? എന്തെങ്കിലും സിനിമാനിരൂപണമെന്ന പേരില്‍ ചിലക്കുക ! അത് എടുത്ത് എടുത്ത പടി എടുക്കാത്ത പടി ഷെയര്‍ ചെയ്യുക!’ എന്നായിരുന്നു റാഫിയുടെ കമന്റ്.

റാഫിയുടെ വിമര്‍ശത്തെത്തുടര്‍ന്ന് പോസ്റ്റിലെ വിവാദ ഭാഗം നീക്കം ചെയ്തു.

Read More : ‘പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’; രസകരമായ വീഡിയോ പങ്കുവെച്ച് ഇന്ദ്രൻസ്

This post was last modified on June 24, 2019 7:20 pm

Related Post
Leave a Comment