X

‘ഭാഗ്യം കൊണ്ട് പ്രശസ്തരായ ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ളതല്ല യുദ്ധം’; അഭിനന്ദനെ പിന്തുണച്ച പ്രീതി സിന്റയെ വിമര്‍ശിച്ച് പാക് മന്ത്രി

ഒപ്പം ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്‌ള കാര്യമല്ല യുദ്ധമെന്നും അതിന്റെ ഭീകരതയെ കുറിച്ച് ചിന്തിക്കാന്‍ താരങ്ങള്‍ക്ക് കഴിവില്ലെന്നും പാക് മന്ത്രിയുടെ മറുപടി.

പാകിസ്താന്‍ സൈന്യം മോചിപ്പിച്ചതിന് ശേഷം ഇന്ത്യയിലേക്കെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് രാജ്യമൊന്നടങ്കം വന്‍ സ്വീകരണവും ആദരവുമാണ് നല്‍കിയത്. സിനിമ, കായികം നിരവധി മേഖലകളിലെ താരങ്ങളെല്ലാം തന്നെ ആദരവ് അറിയിച്ച് രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ ബോളിവുഡ് നടി പ്രീത സിന്റ അഭിനന്ദന് ആദരവ് അറിയിച്ചിട്ട പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ടുള്ള പാക് മന്ത്രിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാസ് ചൗധരിയാണ് പ്രീതി സിന്റെ വിമര്‍ശിച്ചെത്തിയത്. അമേരിക്കന്‍ നിര്‍മ്മിതമായ എഫ് 16 വിമാനത്തെ 65 വര്‍ഷം പഴക്കമുള്ള റഷ്യന്‍ മിഗ് 21 വിമാനം വെടിവെച്ചു വീഴ്ത്തിയതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ജനങ്ങള്‍ എന്നും, ഇത് പൈലറ്റ് ട്രെയിനിംഗിനെ കുറിച്ച് മനസ്സിലാക്കി തരുന്നുവെന്നും, മികച്ച പൈലറ്റ് ഉള്ള വിമാനം ഏതാണോ അതാണ് മികച്ച വിമാനം എന്നായിരുന്നു പ്രീത സിന്റയുടെ പോസ്റ്റ്.

 

യഥാര്‍ത്ഥ നായകന്‍ , അഭിനന്ദന് ജന്മനാട്ടിലേക്ക് സ്വാഗതം എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു പോസ്റ്റ്.

എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ് ബോളിവുഡ് താരങ്ങളെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പോലും ഇവര്‍ക്കു കഴിവില്ലെന്നും അതിനാല്‍ മനസ്സിലാവാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാകും ബോളിവുഡ് താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെന്നായിരുന്നു പാക് മന്ത്രിയുടെ മറുപടി.  ഒപ്പം ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ള കാര്യമല്ല യുദ്ധമെന്നും അതിന്റെ ഭീകരതയെ കുറിച്ച് ചിന്തിക്കാന്‍ താരങ്ങള്‍ക്ക് കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on March 5, 2019 10:25 am