X

ഇന്റര്‍വ്യൂവും പഴനി യാത്രയുമൊക്കെ മാറ്റിവച്ചു! ചങ്ക് തകര്‍ന്ന് നില്‍ക്കുന്ന സണ്ണി ലിയോണ്‍ ആരാധകരുടെ ‘വേദന’ പങ്കുവെച്ച് ട്രോളന്മാര്‍

വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ എത്തില്ലെന്ന് ട്വിറ്ററിലൂടെയാണ് സണ്ണി ലിയോണ്‍ അറിയിച്ചത്

ഇത്തവണ പ്രണയ ദിനം ബോളിവുഡ് താരം സണ്ണി ലിയോണുമായി ആഘോഷിക്കാമെന്നു കരുതി ടിക്കറ്റുമെടുത്ത് കാത്തിരുന്നവര്‍ ഏറെയുണ്ടായിരുന്നു.ഇന്റര്‍വ്യൂ മുതല്‍ പഴനിയിലേക്കുള്ള തീര്‍ത്ഥയാത്ര വരെ എത്രയെത്ര കഥകളാണ് 14-നു കൊച്ചിയിലേക്ക് വണ്ടി കയരാന്‍ വേണ്ടി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്. പക്ഷേ എല്ലാം വെറുതെയായി. അങ്കമാലിയില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന വിവരം സണ്ണി ലിയോണ്‍ അറിയിച്ചപ്പോള്‍ ചങ്ക് തകര്‍ന്നു ആരാധകര്‍ക്ക്.

കഴിഞ്ഞ തവണ താരം കൊച്ചിയിലെത്തിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ട്രാഫിക് ബ്ലോക്കുണ്ടാക്കി പോലീസിനു പണി കൊടുക്കാമെന്നും പറ്റിയാല്‍ സണ്ണി ചേച്ചിക്കൊപ്പം നിന്ന ഒരു സെല്‍ഫിയെടുക്കാമെന്നും തുടങ്ങി എന്തെല്ലാം പ്രതീക്ഷകളായിരുന്നോ അതെല്ലാം വെറുതെയായി. വാലന്റൈന്‍സ് ഡേ വല്ലാത്തൊരു ഡേയായി സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് മാറിയപ്പോള്‍ , പതിവു പോലെ പണി കൂടിയത് ട്രോളന്‍മാര്‍ക്കാണ്.


സണ്ണി ലിയോണ്‍ ‘ ചതിച്ച ‘തിന്റെ വിഷമത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ‘ ചങ്കുകളെ ‘ ട്രോളന്മാര്‍ ഇന്ന് സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗ് ആക്കി മാറ്റിയിരിക്കുകയാണ്.

.

.