ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നലെ പരസ്യപ്രചരണം അവസാനിച്ചപ്പോള്‍ ശരിക്കും താരമായത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടിയായി തന്റെ പ്രശസ്തമായ ഡയലോഗ് ‘ഷിറ്റ്’ അദ്ദേഹം വേദിയില്‍ ആക്ഷന്‍ ഉള്‍പ്പെടെ അവതരിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ കൊട്ടിക്കലാശ പ്രചരണജാഥ എതിര്‍ വശത്തു നിന്നും വന്നപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ആക്ഷന്‍.
ഇരുമുന്നണികളുടെയും റോഡ് ഷോ കോര്‍പ്പറേഷന്‍ റോഡിലെത്തിയപ്പോഴാണ് നേര്‍ക്കുനേര്‍ വന്നത്. അപ്പോഴാണ് സുരേഷ് ഗോപി തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കമ്മിഷണറിലെ ഡയലോഗ് അവതരിപ്പിച്ചത്. വിരലുകള്‍ ഉയര്‍ത്തി ചിത്രത്തിലേതിന് സമാനമായ രീതിയിലാണ് അദ്ദേഹം ഇവിടെ ഷിറ്റ് പറഞ്ഞത്. സുരേഷ് ഗോപിയോടൊപ്പം ഭാര്യ രാധികയും മകന്‍ ഗോകുലും ഉണ്ടായിരുന്നു. മിമിക്രി താരങ്ങളും കുട്ടികളും പോലും ഏറ്റെടുത്ത സുരേഷ് ഗോപിയുടെ പ്രശസ്തമായ ഡയലോഗ് ആണ് ഇത്.
അതേസമയം സുരേഷ് ഗോപിക്ക് തക്ക മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. മാതൃഭൂമിയുടെ ഇംഗ്ലീഷ് ഓണ്‍ലൈന്‍ പതിപ്പിന്റെ ഫേസ്ബുക്ക് പേജില്‍ ദിവ്യ വിക്രമന്‍ എന്ന വ്യക്തി നല്‍കുന്ന മറുപടി ‘വേദനയോടെ ആ സത്യം മനസ്സിലായി.. മാടമ്പള്ളിയിലെ ആ മനോരോഗി ശ്രീദേവിയല്ല.. അത് നീയാണ് നകുലാ..’ എന്നാണ്. ഈ പേജില്‍ പലരും സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
This post was last modified on April 22, 2019 10:25 am
Leave a Comment