X

എല്ലാവരും ജാതി-മത സർട്ടിഫിക്കറ്റുകൾ കരുതുക; കുലസ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക: ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി സ്വാമി സന്ദീപാനന്ദ ഗിരി

'നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന് കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക'

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച രാത്രിയോടെ കേരളത്തിലെത്തുമെന്നും വിവിധയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങൾ വിശദീകരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. കേരളീയരുടെ കപടവും അന്ധവുമായ ജാതി-മത-സമുദായ ചിന്തകളെ ട്രോളടിക്കുന്ന ഈ പോസ്റ്റ് വൈറലായിരിക്കുകയാണിപ്പോൾ.

എല്ലാവരും അവരവരുടെ ജാതി-മത സര്‍ട്ടിഫിക്കേറ്റുകള്‍ കയ്യില്‍ കരുതുക, രക്ഷിക്കാന്‍ വരുന്നവരുടെ ജാതി-മതം തിരക്കി മാത്രം കൈ പിടിക്കുക തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് സ്വാമിയുടെ പോസ്റ്റ്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍

ശ്രദ്ധിക്കുക. “ഫാനി” ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് . 
തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്
#എല്ലാപേരും മുന്നറിയിപ്പുകൾ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സർട്ടിഫികൾ കയ്യിൽ കരുതുക.
2- രക്ഷിക്കാൻ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങൾ കയ്യിൽ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങൾ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്,
കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകൾ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.’


Read More : ഫോനി ചുഴലിക്കാറ്റ്; പുതിയ സഞ്ചാര പാത ഇങ്ങനെ

This post was last modified on April 28, 2019 2:43 pm

Related Post
Leave a Comment