X

‘BJP – ഭാര്യയെ ജന്മനാ പേടിയുള്ളവൻ’: ടിജി മോഹൻദാസിന്റെ പുതിയ നിർവ്വചനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘സാറിന്റേത് ലവ് മാര്യേജ് ആയിരുന്നോ’യെന്ന് ഒരു വ്യാജ ട്വിറ്റർ ഹാൻഡിലിൽ നിന്നും ചോദ്യം വന്നതിനോട് ആർഎസ്എസ് സൈദ്ധാന്തികൻ മോഹൻദാസ് നടത്തിയ പ്രതികരണങ്ങളാണ് ചര്‍ച്ചാവിഷയം. ഇതിനിടയിൽ ബിജെപിക്ക് ഒരു പുതിയ നിർവ്വചനം നൽകുകയും ചെയ്തു അദ്ദേഹം. പ്രേമവിവാഹമായിരുന്നോയെന്ന ചോദ്യത്തിന് തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം ഇങ്ങനെയാണ് മോഹൻദാസി മറുപടി പറഞ്ഞത്. ‘വർഷങ്ങൾ ഒരുപാടായില്ലേ? ഓർമയില്ല (ഈ ഉത്തരം കൊടുത്താൽ മതി എന്ന് ഭാര്യ പറഞ്ഞു.)’

ഇതിനു പിന്നാലെ ‘ബിപി’ അഥവാ ‘ഭാര്യയെ പേടി ഉണ്ടോ’ എന്ന ചോദ്യവുമായി മറ്റൊരാളെത്തി. ഈ സന്ദർഭത്തിലാണ് മോഹൻദാസ് നർമം കലർത്തി ഈ മറുപടി പറഞ്ഞത്: “BJP – ഭാര്യയെ ജന്മനാ പേടിയുള്ളവൻ.” ഒരു പൊട്ടിച്ചിരിയുടെ സ്മൈലിയും അദ്ദേഹം കൂടെ ചേർത്തിരുന്നു. ബിജെപിക്ക് നൽകിയ ഈ നിർവ്വചനം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

Related Post
Leave a Comment