വിമാനത്താവളത്തില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടന്നുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പം ലേ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
കഠിനമായ കാലാവസ്ഥയില്‍ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ ‘എടക്കാട് ബറ്റാലിയന്‍ 06′ ക്രൂ’ എന്ന കുറിപ്പോടെ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നായിക സംയുക്തമേനോനും ചിത്രത്തിലുണ്ട്.
തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന എടക്കാട് ബെറ്റാലിയന്‍ 06 എന്ന ചിത്രം നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പി. ബാലചന്ദ്രന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
Read More : വൈറലായി ‘കുമ്പളങ്ങി നൈറ്റ്സില്‍’ ഒളിഞ്ഞിരുന്ന ബ്രില്ല്യന്‍സുകള്‍; വീഡിയോ കാണാം
This post was last modified on July 10, 2019 8:10 am
Leave a Comment