തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രമാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമര്‍ശത്തില്‍ വിമർശനം ഉന്നയിക്കുന്നവരോട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റിമ പറഞ്ഞതിനോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലെന്നും അങ്ങനെ ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആ കുട്ടിക്കുണ്ടെന്നും ഹരീഷ് പറയുന്നു. കൂടാതെ റിമയുടെ പരാമര്‍ശത്തെ തുടര്‍ന്ന് അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന തെറി വിളികളെയും അദ്ദേഹം വിമര്‍ശിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണവുമായി നടന്‍ എത്തിയത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
‘തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ… പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് … ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം… വേണമെങ്കിൽ കളിയാക്കാം (ട്രോളാം) … പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് … സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ, പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു…ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്… ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്…’
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് തൃശൂര്‍ പൂരത്തെ കുറിച്ച് റിമയുടെ പരാമര്‍ശം.
റിമയുടെ വാക്കുകള്‍ ഇങ്ങനെ,
‘തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്, ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ? പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്ക് ഇവിടെയും തുടങ്ങാം. ഒരു പ്രശ്‌നമുണ്ട് , തിരക്ക് കാരണമാണ് സ്ത്രീകള്‍ പലരും പോകണ്ടെന്നു തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റു പൊതു സ്ഥലങ്ങളിലാണെങ്കിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷങ്ങളില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത്.’
Read More : ‘സാധ്യത ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക്; കോണ്‍ഗ്രസിന് 100 സീറ്റ് പോലും കിട്ടിയേക്കില്ല’
This post was last modified on May 14, 2019 1:04 pm
Leave a Comment