X

പിള്ളേച്ചോ, നമ്മുടെ സിനിമ റിലീസായി, എവിടെ ഇരുന്നെങ്കിലും കാണുന്നുണ്ടാവും അല്ലേ?; രാജേഷ് പിള്ളക്ക് ഉയരെ സംവിധായകന്റെ കുറിപ്പ്

പിള്ളേച്ചൻ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏൽപ്പിച്ച രണ്ടാളും സെക്കൻഡ് ഷോ വരെ എന്‍റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളക്ക് ഉയരെ സിനിമയുടെ സംവിധായകന്‍ മനു അശോകന്റെ ഹൃദയം തൊടുന്ന കുറിപ്പ്. തന്റെ ഫേസ്ബുക്കിലൂടെയാണ് മനു അശോകന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രാജേഷ് പിള്ളയുടെ ശിഷ്യനായിരുന്നു മനു അശോകന്‍. പിള്ളേച്ചോ, നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ. എല്ലായിടത്തും നല്ല റിപ്പോര്‍ട്ടാണെന്നും എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററിൽ അടക്കം നിങ്ങൾ എൻറെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാൻ… പിള്ളേച്ചൻ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏൽപ്പിച്ച രണ്ടാളും സെക്കൻഡ് ഷോ വരെ എൻറെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാൻ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു..’

Read More : ഉയരെ പാര്‍വതി; മലയാളി കാണേണ്ട സിനിമ