X

കൊച്ചു മക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന മാണി- ഒരു അപൂര്‍വ്വ വീഡിയോ

'എടാ അത് സെല്‍ഫ് ഗോളല്ലെടാ' എന്ന്ു തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണിയുടെ വിയോഗത്തിന്റെ നടുക്കം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു ഇനിയും മാറിയിട്ടില്ല.  ഇതിനിടയിലാണ്‌ മാണിയുടെ ഇതുവരെ ആരും കാണാത്ത ഒരു അപൂര്‍വ്വ വീഡിയോ സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കൊച്ചു മക്കള്‍ക്കൊപ്പം വീടിനുള്ളില്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കൊച്ചു മക്കളോടൊപ്പം വളരെ ആവേശത്തോടെയാണ് മാണി ഫുട്‌ബോള്‍ കളിക്കുന്നത്. ആദ്യ കിക്കില്‍ പന്തിനേക്കാള്‍ മുമ്പേ അദ്ദേഹത്തിന്റെ ചെരുപ്പു തെറിച്ചു പോയപ്പോള്‍ കുട്ടികള്‍ക്കൊപ്പം പൊട്ടിച്ചിരിച്ചു അത് ആസ്വദിക്കുന്നതും ‘എടാ അത് സെല്‍ഫ് ഗോളല്ലെടാ’ എന്ന്ു തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ഇവരുടെ കളി ഫോണില്‍ പകര്‍ത്തുന്ന മരുമകള്‍ നിഷ ജോസും വീഡിയോയില്‍ ഉണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു വെള്ളയാഴിച്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എം മാണി ചൊവ്വാഴ്ച്ച വൈകുന്നേരം 4.57 നാണ് അന്തരിച്ചത്.

 

Read More : മാണി സാർ, മുഖ്യമന്ത്രി ആകാത്ത ‘czar’; പത്ര തലക്കെട്ടുകളിലൂടെ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Related Post
Leave a Comment