X

മരങ്ങളും തോടും തോട്ടവും പള്ളിക്കൂടവും ഒക്കെയുള്ള ഒരു സുന്ദര ഗ്രാമമായിരുന്നു പുത്തുമല; പഴയ ഡോക്യുമെന്ററി പങ്കുവച്ച് സോഷ്യൽ മീഡിയ

ദുരന്തത്തില്‍ മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി.

അതി സുന്ദരമായിരുന്നു പുത്തുമല, നിമഷങ്ങൾ കൊണ്ടാണ് എല്ലാം ഇല്ലാതായത്. കേരളത്തെ ദുരിതത്തിലാഴ്ത്തി മഴക്കെടുതി രൂക്ഷമായപ്പോൾ നശിച്ച് പോയത് ഒരു കുഞ്ഞ് ഗ്രാമമായിരുന്നു. ഊട്ടിക്ക് സമാനമായിരുന്നു കാലാവസ്ഥ. തേയിലത്തോട്ടവും ലയങ്ങളും അമ്പലവും, പള്ളിയും എല്ലാം ഉണ്ടായിരുന്ന മരങ്ങളും തോടും തോട്ടവും പള്ളിക്കൂടവും ഒക്കെയുള്ള ഒരു മലയോര ഗ്രാമമായിരുന്നു പുത്തുമല. പക്ഷെ ഇന്ന് അങ്ങനെയല്ല.

എന്നാൽ മലയിറങ്ങിയെത്തിയ ദുരന്തം ഒരു നിമിഷം കൊണ്ട് മണ്ണിനടിയിലാക്കിയത് ഒരു ജനതയെ തന്നെയാണെന്ന് പറയേണ്ടിവരും.

സുന്ദരമായ പുത്തുമലയുടെ ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്ത് വരികയാണ്. ഇന്ന് ദുരന്ത ഭൂമിയായ ആ പ്രദേശം കണ്ടാല്‍ തിരിച്ചറിയാത്ത് വിധം മാറിപ്പോയിരിക്കുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് അധ്യാപകനായ ഉണ്ണികൃഷ്ണൻ വേലായുധൻ എടുത്ത ഡോക്കുമെന്ററിയിൽ പുത്തുമല എന്ന ഗ്രാമത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തിയിരുന്നു. ആ ദൃശ്യങ്ങളും ഇന്നതെ രൂപവും കണ്ടാൽ ആരുടെയും ഉള്ളുലയക്കും.

ഡോക്കുമെന്ററിയിലെ പഴയ ദൃശ്യങ്ങളും,  തകർന്ന, പ്രളയജലം കുത്തിയൊലിക്കുന്ന പുത്തുമലയുടെ പുതിയ ദൃശ്യങ്ങളും കാണാം..

ദുരന്തത്തില്‍ മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. 10 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും എട്ടോളം പേരെ കണ്ടെത്താനുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലിന് സൈന്യം രംഗത്തിറങ്ങി. പതിനഞ്ചോളം പേരെ കാണാനില്ലെന്ന് പള്ളി വികാരി ഫാ.വില്യംസ് പറയുന്നു.

 

This post was last modified on August 14, 2019 5:03 pm