X

‘നല്ല കഞ്ചാവ് കിട്ടുന്ന സ്ഥലമേതാണ്?’; കഞ്ചാവന്വേഷിച്ച് പോലീസ്

ലഹരി ഉപഭോഗത്തെ കുറിച്ച് പോലീസിനെ വിവരമറിയിക്കാന്‍ ബോധവത്കരണം നടത്താനായാണ് രസകരമായ ഈ പോസ്റ്റ് പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലഹരി മരുന്ന് ഉപഭോഗത്തിനെതിരെ ബോധവത്കരണം നടത്താന്‍ വ്യത്യസ്ഥ പ്രചരണവുമായി ഗുവാഹത്തി പോലീസ്. ജനപ്രിയ കഞ്ചാവു വില്‍പ്പന കേന്ദ്രം എവിടെ എന്നു ചോദിക്കുന്ന പോലീസിന്റെ ട്വിറ്റര്‍ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

ഷാഹിദ് കപൂറിന്റെ കബീര്‍ സിംഗ് എന്ന സിനിമയിലെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ചാണ് പോലീസിന്റെ അന്വേണം. ഹോള്‍സെയില്‍ വിലയ്ക്ക് വാങ്ങാനാണ് ചോദിക്കുന്നതെന്നും പോലീസ് പറയുന്നു. ലഹരി ഉപഭോഗത്തെ കുറിച്ച് പോലീസിനെ വിവരമറിയിക്കാന്‍ ബോധവത്കരണം നടത്താനായാണ് രസകരമായ ഈ പോസ്റ്റ് പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനു മുന്‍പ് അസം പോലീസും സമാനമായ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരുന്നു. ലഹരി ഉപയോഗം, കുറ്റകൃത്യം, ഡ്രൈവിങ് ബോധവത്കരണം തുടങ്ങിയ പ്രചരണ പരിപാടികള്‍ക്കായി പലപ്പോഴും പോലീസ് സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. കേരള പോലീസും രസകരമായ ട്രോളുകള്‍ വഴി ഇത്തരം പ്രചരണം നടത്തി പേരുകേട്ടവരാണ്.

Read More : തായ്‌ലന്റിന്റെ പൊന്നോമനയായി ഒരു കുട്ടി കടല്‍പശു-വൈറല്‍ വീഡിയോ