X

ഹൃദയങ്ങള്‍ കവര്‍ന്ന നൃത്തച്ചുവടുകള്‍, സാരിയുടുത്ത് ഇങ്ങനെ കളിക്കാമോ എന്ന് സോഷ്യൽ മീഡിയ / വീഡിയോ

ഒന്നരലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്

സാരിയുടുത്ത് നൃത്തം ചെയ്താല്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. സാരിയുടുത്തു കൊണ്ടുള്ള രണ്ടു സ്ത്രീകളുടെ നൃത്തം സോഷ്യല്‍മീഡിയ ഹൃദയങ്ങള്‍ കവര്‍ന്നു കുതിക്കുകയാണ്. എണ്‍പതുകളിലെ ചിത്രമായ കുര്‍ബാനി എന്ന ചിത്രത്തിലെ ‘ആപ് ജൈസാ കോയി’ എന്ന മനോഹര ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്.

ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ആരാധകരുമായി വീഡിയോ ട്വിറ്ററില്‍ തരംഗമാകുകയാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

 

Read More : തിരഞ്ഞെടുപ്പ് കഴിഞ്ഞും കേരളത്തെ വിടാതെ മോദി; വോട്ട് തേടിയാൽ വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത ഇടമെന്ന് ആരോപണം 

This post was last modified on April 26, 2019 4:55 pm