X

40 മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ടുകള്‍; വനിതാദിനം ആഘോഷമാക്കി ഫ്‌ളിപ്പ് കാര്‍ട്ട്

ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഇളവ് നല്‍കുന്നത്. സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് 99 രൂപയ്ക്ക് മുഴുവന്‍ മൊബൈല്‍ പ്രൊട്ടക്ഷനും ലഭ്യമാണ്.

വനിതാ ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ വന്‍ വിലക്കുറവാണ് ഫ്‌ളിപ്പ് കാര്‍ട്ടില്‍. ഇന്ന് കൊണ്ട് ഓഫര്‍ കഴിയും. ഇലക്ട്രോണിക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വമ്പിച്ച വില കുറവ് ഉണ്ട്.

40 മുതല്‍ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും ലഭിക്കും. നോ കോസ്റ്റ ഇ.എം.ഐ ഓപ്ഷനുകളും ഉണ്ട്.

ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഇളവ് നല്‍കുന്നത്. സ്മാര്‍ട്ട്‌  ഫോണുകള്‍ക്ക് 99 രൂപയ്ക്ക് മുഴുവന്‍ മൊബൈല്‍ പ്രൊട്ടക്ഷനും ലഭ്യമാണ്. ഇങ്ങനെ നിരവധിയാണ് ഓഫറുകള്‍.

This post was last modified on March 8, 2019 2:18 pm