X

പത്ത് രൂപയ്ക്ക് സാരി, പരസ്യം കണ്ടയുടനെ കുതിച്ച് പെണ്‍കുട്ടികളും സ്ത്രീകളും; നിരവധി പേർക്ക് പരിക്ക്/ വീഡിയോ

പ്രഖ്യാപനമറിഞ്ഞ് സ്ത്രീകളും പെണ്‍കുട്ടികളും കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പത്ത് രൂപക്ക് സാരി കിട്ടുമെന്നറിഞ്ഞാല്‍ ആരേലും അത് വേണ്ടെന്ന് വെക്കുമോ ! ഹൈദരാബാദിലെ ഒരു ഷോപ്പിങ്ങ് മാളിലാണ് 10 രൂപക്ക് സാരി എന്ന പരസ്യം പ്രഖ്യാപിച്ചത്. വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഷോപ്പിങ്ങ് മാളിലെത്തിയത്.

ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ സി.എം.ആര്‍ മാളിലാണ് സാരികളുടെ വിലക്കുറവില്‍ വന്‍ തിരക്കുണ്ടായത്. നിയന്ത്രണാതീതമായിരുന്നു ആള്‍ക്കൂട്ടം. പരസ്യ പ്രഖ്യാപനമറിഞ്ഞ് സ്ത്രീകളും പെണ്‍കുട്ടികളും കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെ തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

തിരക്കിനിടയില്‍ മോഷണ ശ്രമം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണമാല, പണം, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ തിരക്കിനിടയില്‍ മോഷണം പോയതായാണ്  ആരോപപണം. ഇക്കാര്യം വ്യക്തമാക്കി ഒരു സ്ത്രീ പരാതി നല്‍കുകയും ചെയ്തു.  സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ പേര്‍ എത്തിയതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും പോലീസ് പറഞ്ഞു.


 

This post was last modified on February 17, 2019 4:38 pm

Related Post
Leave a Comment