X

ശബരിമല കോടതി വിധി നടപ്പാക്കാൻ പിണറായി വിജയൻ ആശ്രയിച്ചത് മുൻ മാവോയിസ്റ്റുകളായ രണ്ടു സ്ത്രീകളെയെന്ന് ടിടി ശ്രീകുമാർ

മുഖ്യമന്ത്രിയെ ഒടുവില്‍ സഹായിക്കാന്‍ ഉണ്ടായത് രണ്ടു മുന്‍ മാവോയിസ്റ്റുകള്‍ ആണ് എന്നത് മറ്റൊരു ചരിത്ര നിയോഗം എന്നേ പറയാന്‍ കഴിയൂ.

ശബരിമല കോടതി വിധി നടപ്പാക്കാൻ പിണറായി വിജയൻ ആശ്രയിച്ചത് മുൻ മാവോയിസ്റ്റുകളായ രണ്ടു സ്ത്രീകളെയെന്ന് അധ്യാപകനും എഴുത്തുകാരനുമായ ടി ടി ശ്രീകുമാർ. സാമൂഹികബോധമാണ് ഇക്കാര്യത്തില്‍ കൂടുതലായി വേണ്ടത് എന്ന് അദ്ദേഹത്തിന് ബോധ്യം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ തത്സമയം പത്രത്തില്‍ എഴുതിയത് പോലെ ‘പുരോഗമന റെഡി ടു വെയിറ്റ്’ സമീപനത്തെ വിജയന്‍ തുടക്കം അംഗീകരിച്ചിരുന്നില്ല എന്നതാണ്. പോകണം എന്ന് തോന്നിയിട്ടും ആര്‍ എസ് എസ്സിനെ പ്രകോപിപ്പിക്കാന്‍ മടിച്ചു പോകാതിരിക്കുന്നവരോട് അദ്ദേഹത്തിന് പ്രതേകിച്ചു ഒന്നും പറയാനുണ്ടായിരുന്നില്ല . ഭീരുത്വത്തിന് മറയിടാന്‍ സര്‍ക്കാരിനെ രക്ഷിക്കുക, സാഹചര്യങ്ങള്‍ തെളിഞ്ഞു വരുംപോള്‍ പോകാം തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ പൂലമ്പണ്ട‍ എന്നായിരുന്നു ആ നിലപാടിന്റെ അര്‍ഥം. . ഇതാണ് അദ്ദേഹം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലക്ക് പോകാന്‍ തയ്യാറായ യുവതികളെ തള്ളിപ്പറയാത്തതില്‍ നിന്നും ഊഹിക്കാന്‍ കഴിയുന്നത്‌ എന്ന് ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞിരുന്നു. ടി ടി ശ്രീകുമാർ പറഞ്ഞു.

അതെ സമയം ടി ടി ശ്രീകുമാറിന്റെ പോസ്റ്റിന് രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. കുളം കലക്കി മീൻ പിടിക്കാൻ ആണ് ടി ടി ശ്രീകുമാർ ശ്രമിക്കുന്നതെന്ന് ആരോപണവും ശക്തമാണ്.

ശബരിമലയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒരിക്കൽ മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ശശികല എന്ന് ശ്രീലങ്കൻ യുവതിയും സന്നിധാനത് ദർശനം നടത്തിയിരുന്നു.ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

ടി ടി ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

പിണറായി വിജയന്‍ കോടതി വിധി നടപ്പിലാക്കുക എന്ന തന്റെ നിലപാട് പ്രാവര്തികംമാക്കുന്നതിനു രണ്ടു മുന്‍ മാവോയിസ്റ്റ് ആക്ട്ടിവിസ്ട്ടുകളെ ആശ്രയിച്ചതില്‍ അത്ഭുതമില്ല. കാരണം ഭക്തി അല്ല സാമൂഹികബോധമാണ് ഇക്കാര്യത്തില്‍ കൂടുതലായി വേണ്ടത് എന്ന് അദ്ദേഹത്തിന് ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ തത്സമയം പത്രത്തില്‍ എഴുതിയത് പോലെ ‘പുരോഗമന റെഡി ടു വെയിറ്റ്’ സമീപനത്തെ വിജയന്‍ തുടക്കം അംഗീകരിച്ചിരുന്നില്ല എന്നതാണ്.

പോകണം എന്ന് തോന്നിയിട്ടും ആര്‍ എസ് എസ്സിനെ പ്രകോപിപ്പിക്കാന്‍ മടിച്ചു പോകാതിരിക്കുന്നവരോട് അദ്ദേഹത്തിന് പ്രതേകിച്ചു ഒന്നും പറയാനുണ്ടായിരുന്നില്ല . ഭീരുത്വത്തിന് മറയിടാന്‍ സര്‍ക്കാരിനെ രക്ഷിക്കുക, സാഹചര്യങ്ങള്‍ തെളിഞ്ഞു വരുംപോള്‍ പോകാം തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ പൂലമ്പണ്ട‍ എന്നായിരുന്നു ആ നിലപാടിന്റെ അര്‍ഥം. . ഇതാണ് അദ്ദേഹം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലക്ക് പോകാന്‍ തയ്യാറായ യുവതികളെ തള്ളിപ്പറയാത്തതില്‍ നിന്നും ഊഹിക്കാന്‍ കഴിയുന്നത്‌ എന്ന് ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ആരൊക്കെ പോകണം പോകണ്ട എന്ന് തീരുമാനിക്കുന്നതും സര്‍ക്കാരിന്റെ സമീപനവും തമ്മില്‍ ബന്ധമില്ല. അല്ലെങ്കില്‍ തന്നെ ഒന്നാലോചിച്ചാല്‍ പി കൃഷ്ണപിള്ള അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ പലരും ഭക്തര്‍ ആയിരുന്നില്ല. അദ്ദേഹം മണിയടിച്ചത് ഭക്തി മൂത്ത് പരവശനായിട്ടല്ല. അദ്ദേഹത്തോട് അന്ന് മനോരമ ചാനല്‍ എന്ത് കൊണ്ട് മണിയടിച്ചു എന്ന് ചോദിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ പോയി എന്ന അവരുടെ ചോദ്യത്തിന് ബിന്ദു നല്‍കിയ മറുപടി അദ്ദേഹവും നല്‍കിയേനെ- ‘ഞാന്‍ കേരളത്തിന്റെ പൊതു ബോധത്തിലെ ജനാധിപത്യ വിശ്വാസത്തിനു ഒപ്പം നില്‍ക്കുന്നുതുകൊണ്ട്’ എന്ന്. മുഖ്യമന്ത്രിയെ ഒടുവില്‍ സഹായിക്കാന്‍ ഉണ്ടായത് രണ്ടു മുന്‍ മാവോയിസ്റ്റുകള്‍ ആണ് എന്നത് മറ്റൊരു ചരിത്ര നിയോഗം എന്നേ പറയാന്‍ കഴിയൂ. എന്പതുകള്‍ മുതല്‍ക്കുള്ള കേരളത്തിന്റ്റ് ആക്റ്റിവിസ്റ്റ് ചരിത്രം നോക്കുമ്പോള്‍ പക്ഷെ ഇതില്‍ തെല്ലും അത്ഭുതപ്പെടാനില്ല.

Related Post
Leave a Comment