X

ഋഷഭ് പന്തിനെ മലയാളം പഠിപ്പിച്ച് കുട്ടി സിവ

അ, ആ, ഇ, ഈ തുടങ്ങിയ മലയാള അക്ഷരങ്ങളാണ് ഋഷഭിനെ സിവ പഠിപ്പിക്കുന്നത്

ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരമായ ഋഷഭ് പന്തിന് ക്ലാസെടുക്കുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധോണിക്ക് പിന്നാലെ ഋഷഭിനെ പഠിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് സിവ.

താരത്തെ മലയാളം പഠിപ്പിക്കുകയാണ് സിവ. അ, ആ, ഇ, ഈ തുടങ്ങിയ മലയാള അക്ഷരങ്ങളാണ് ഋഷഭിനെ സിവ പഠിപ്പിക്കുന്നത്. ഇടയ്ക്ക് രണ്ടക്ഷരം പറയാന്‍ വിട്ടുപോയ ഋഷഭിനോട് എ, ഐ എവിടെയെന്നു ചോദിച്ച് ദേഷ്യപ്പെടുന്ന സിവയെയും അത് മേഡം പറഞ്ഞ് തന്നില്ല എന്ന് പറയുന്ന ഋഷഭിനെയും വീഡിയോയില്‍ കാണാം. സിവയുടെ മലയാളത്തിന് ആരാധകര്‍ ഏറെയാണ്.

Read More : പാരിസിലെ ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനത്തിന് കേരള എന്ന് പേരിടാന്‍ കാരണമിതാണ്

Related Post
Leave a Comment