X

“ജനിച്ചപ്പോഴേ ഈ താടി ഉണ്ടായിരുന്നോ സർ”; വിവാഹ ചിത്രം പങ്കുവെച്ച് ലാൽ: ആരധകരുടെ ആശംസകളും രസകരമായ കമന്റും

മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്.

നടനായും സംവിധായകനായും ഒരേപോലെ തിളങ്ങിയ താരമാണ് ലാൽ. ഇടക്കുവെച്ച് ചുവടുമാറ്റി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോഴും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. രസകരമായ നിരവധി വിവാഹ മുഹൂർത്തങ്ങളും അദ്ദേഹത്തിന്റെ സിനിമയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. . ഇപ്പോൾ ലാലിന്റെ യഥാർഥ ജീവിതത്തിലെ വിവാഹചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 32 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ വിവാഹ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് ലാൽ.

മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്. വിവാഹ വേഷമണിഞ്ഞ് നവവധുവിനൊപ്പം നില്‍ക്കുന്ന ആ താടിയുള്ള ചെറുപ്പക്കാരനെ ഏറെ കൌതുകത്തേടെയാണ് ആരാധകര്‍ കണ്ടത്. പിന്നീട് നിരവധി വാര്‍ഷികാശംസകള്‍ ചിത്രത്തിന് കമന്‍റായി എത്തി. ‘ജനിച്ചപ്പോഴേ ഈ താടി ഉണ്ടായിരുന്നോ സർ’, 32 വർഷങ്ങൾക്കു മുൻപും ഈ കള്ള താടി ഉള്ള ഫ്രീക്കൻ ആയിരുന്നല്ലേ,!’ എന്നിങ്ങനെയുള്ള കമന്റുകളാണ് ശ്രദ്ധേയമാകുന്നത്

Related Post
Leave a Comment