X

വാക്കുകളല്ല പ്രവർത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു; ‘ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്’: ഡി കാപ്രിയോയെ പ്രശംസിച്ച് ജോജു ജോർജ്

ആമസോണിന്റെ സംരക്ഷണത്തിനായി നടന്‍ ലിയനാഡോ ഡി കാപ്രിയോ സംഭാവന ചെയ്തത് അഞ്ച് മില്യണ്‍ ഡോളര്‍ ആണ്

ആമസോണ്‍ കാടുകളിൽ ആളിപടരുന്ന തീ കെടുത്താനായി 5 മില്യണ്‍ ഡോളര്‍ നല്‍കാൻ തയ്യാറായ ഓസ്‌കർ പുരസ്‌കാര ജേതാവായ ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോയെ പുകഴ്ത്തി നടൻ ജോജു ജോർജ്ജ് . ഇൻസ്റ്റഗ്രാമിലാണ് ജോജു ഒരു കുറിപ്പ് ഡി കാപ്രിയോയുടെ ചിത്രം സഹിതം പങ്കുവെച്ചിരിക്കുന്നത്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടു വന്ന് ഡി കാപ്രിയോയുടെ ശ്രമങ്ങളാണെന്നും ജോജു പറയുന്നു.

‘ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവർത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ’ ജോജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുന്നത് ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്‌നമായി മാറിയിരിക്കെ, ആമസോണിന്റെ സംരക്ഷണത്തിനായി നടന്‍ ലിയനാഡോ ഡി കാപ്രിയോ സംഭാവന ചെയ്തത് അഞ്ച് മില്യണ്‍ ഡോളര്‍ ആണ്.

ഈ വര്‍ഷം ആമസോണ്‍ മഴക്കാടുകളില്‍ 72000ത്തിലധികം തീ പിടിത്തങ്ങളുണ്ടായതായി ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും 40,000 അധികമാണിത്. ആമസോണ്‍ കാടുകളുടെ നശീകരണം അന്തരീക്ഷത്തിലേയ്ക്ക് വന്‍ തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളാന്‍ കാരണമാകുന്നു. വര്‍ദ്ധിച്ച കാര്‍ബണ്‍ പുറന്തള്ളല്‍ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നു എന്നും വെബ് സൈറ്റ് പറയുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല എന്ന് ഡി കാപ്രിയോ ചോദിച്ചിരുന്നു

This post was last modified on August 28, 2019 12:21 pm