X

‘നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ’; വിമർശകന് അനു സിതാരയുടെ മറുപടി: കൈയ്യടിച്ച് ആരാധകർ

'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ' - അനു സിതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്റ് ഇങ്ങനെ.

മലയാളത്തിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് അനു സിതാര. നവമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ അനു ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വന്ന ഒരു കമന്റും താരം നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ – അനു സിതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്റ് ഇങ്ങനെ. എന്നാൽ ഉടൻ തന്നെ മാസ്സ് മറുപടിയുമായി താരം എത്തി. ‘നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ’ എന്നായിരുന്നു അനു സിത്താരയുടെ മറുപടി.

കമന്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഇതേ തുടർന്ന് ഒട്ടേറെ ആരാധകരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്‌.

കഴിഞ്ഞ ദിവസം നടി നമിത പ്രമോദിനു നേരെയും ഇത്തരത്തിൽ മോശമായ കമന്റുകൾ വന്നിരുന്നു. നമിതയും ചുട്ട മറുപടി തന്നെയാണ് വിമർശകന് നൽകിയത്.

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോട് യുവാവ് ചോദിച്ചത്.

എന്നാൽ ‘സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി’- എന്ന മറുപടിയാണ് നമിത നൽകിയത്.

Related Post
Leave a Comment