X

‘എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല’; അന്ന് ഹൃദയം കൊണ്ട് ഇന്ദ്രന്‍സ് പറഞ്ഞു

ഇന്ദ്രൻസിനെ കുറിച്ച്  ഒരു  കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രം 22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണിത്. അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ദ്രൻസിന് അഭിനന്ദനവുമായി സിനിമ ലോകത്തെ ഒട്ടേറെ പ്രമുഖരാണ് എത്തിയത്. ഈ അവസരത്തില്‍ ഇന്ദ്രൻസിനെ കുറിച്ച്  ഒരു  കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്.

മുന്‍പൊരിക്കല്‍ ഇന്ദ്രന്‍സിനെ ഒരു പരിപാടിക്ക് ക്ഷണിച്ച് തന്റെ മണ്ഡലത്തില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചത്. മൈക്കിനടുത്തെത്തിയ ഇന്ദ്രന്‍സ് കൂടി നിന്ന ജനത്തോട് ഹൃദയം കൊണ്ട് പറഞ്ഞു. ‘എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല, കാരണം ഞാൻ അത്ര വലിയ നടൻ ഒന്നുമല്ലല്ലോ..’ മനസില്‍ തട്ടിയ ഈ വാക്കുകളാണ് അടൂര്‍ പ്രകാശ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ചില വർഷങ്ങൾക്ക് മുമ്പ് കോന്നി ഫെസ്റ്റിൽ മുഖ്യാതിഥിയായി ശ്രീ. ഇന്ദ്രൻസ് എത്തിയപ്പോൾ നിറഞ്ഞു കവിഞ്ഞ സദസ്സിനോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു ”എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല, കാരണം ഞാൻ അത്ര വലിയ നടൻ ഒന്നുമല്ലല്ലോ” ഈ എളിമയാണ് തുടർന്നുള്ള അവാർഡുകളും ഈശ്വര അനുഗ്രഹങ്ങളും… ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. അഭിനന്ദനങ്ങൾ!’ അദ്ദേഹം കുറിച്ചു.

This post was last modified on June 27, 2019 10:50 am