X

മഴക്കാലത്ത് വീടിനെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ടെറസിലെ വെള്ളം വീട്ടില്‍ നിന്നും അഞ്ചടിയെങ്കിലും മാറിയാണ് പതിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ഇല്ലെങ്കില്‍ വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് ഇത് തറയുടെ ബലക്ഷയത്തിന് കാരണമാകും.

മഴക്കാലം എന്നാല്‍ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്ന കാലം കൂടിയാണ്. കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം പലപ്പോഴും വീടിന്റെ അടിത്തറ ഇളക്കാന്‍ പോന്നതാണ്. അതിനാല്‍ മഴക്കാലത്ത് മഴവെള്ളം വീടിന്റെ തറഭാഗത്തേക്ക് താഴ്ന്നിറങ്ങാതെ ശ്രദ്ധിയ്ക്കണം. ഒരു വീടിന്റെ ഫൗണ്ടേഷന്‍ ആണ് അതിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം.അതിനാല്‍ ഫൗണ്ടേഷന്‍ ബലമുള്ളതാകാന്‍ ശ്രദ്ധവേണം .

വീടിലെ ചുമരുകളിലും കോര്‍ണറുകളിലും ഈര്‍പ്പം അനുഭവപ്പെടുന്നുണ്ടോ എന്നും ഒരു ചെളിമണം മുറികളില്‍ വരുന്നുണ്ടോ എന്നും പരിശോധിക്കുക. ഇത് വെള്ളം ചുമരുകളിലേക്ക് ഇറങ്ങുന്നതിന്റെ തെളിവാണ്.ഇത്തരത്തില്‍ ഈര്‍പ്പം ഇറങ്ങുന്നത് വീട്ടിലെ വയറിങ് ഉള്‍പ്പടെയുള്ളതിനെ ബാധിക്കും. അതുപോലെ തന്നെ ടെറസിലെ വെള്ളം വീട്ടില്‍ നിന്നും അഞ്ചടിയെങ്കിലും മാറിയാണ് പതിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ഇല്ലെങ്കില്‍ വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് ഇത് തറയുടെ ബലക്ഷയത്തിന് കാരണമാകും. ട്രസ്സ് വര്‍ക്ക് ചെയ്യാത്ത ടെറസില്‍ തറയോട് വിരിച്ചാല്‍ മഴക്കാലത്ത് വീടിനകത്ത് വെള്ളം കടക്കില്ല.

ടെറസിലെ വെള്ളം പുറത്ത് കളയുന്ന പൈപ്പുകള്‍ കാര്യക്ഷമമെന്നു ഉറപ്പു വരുത്തുക. വെള്ളം പുറത്ത് പോകാതെ വന്നാല്‍ കെട്ടി കിടന്നാല്‍ ഈര്‍പ്പം ചുമരുകളില്‍ വ്യാപിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകും.വീടിന്റെ ചുമരില്‍ അങ്ങിങ്ങായി കാണുന്ന വിള്ളലുകള്‍ മഴവെള്ളം വീടിനകത്തു കടക്കാന്‍ ഇത് കാരണമാകും. ഇങ്ങനെ മഴവെള്ളം ചുവരിലേക്ക് ഇറങ്ങിയാല്‍ വീടിന് ബലക്ഷയം സംഭവിക്കാന്‍ കാരണമാകും.

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീട്ടിലെപെയിന്റുകള്‍. മഴ മാത്രമല്ല വെയും സാരമായി ബാധിക്കുന്നതാണ് പെയിന്റിങ്ങ്. മഴയെയും വെയിലിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന പെയിന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. പുറത്തെ ചുമരുകളില്‍ കുമിളകളോ, പെയിന്റ് സാരമായി ഇളകി കിടക്കുന്നതോ, പൊട്ടലുകളോ കണ്ണില്‍ പെട്ടാല്‍ ഉടന്‍ തന്നെ വേണ്ട ടച്ച് അപ് ചെയ്യുക.