X

ആലത്തൂര്‍ എംഎല്‍എയുടെ കൈയും അനില്‍ അക്കരയുടെ കണ്ണും തമ്മിലെന്ത്?

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അനിയത്തിക്കുട്ടി എന്ന കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജ് ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നതായി ചൂണ്ടിക്കാട്ടി ആലത്തൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് കെഡി പ്രസേനന്‍.

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ആലത്തൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ കെഡി പ്രസേനന് കൈയിന് പരിക്കേറ്റതായി വാര്‍ത്തയുണ്ടായിരുന്നു. ആം റസ്റ്റ് പൗച്ച് ഉപയോഗിച്ചാണ് കെഡി പ്രസേനന്‍ പിന്നീട് പൊതുയോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ പ്രസേനന് പരിക്കേറ്റിട്ടില്ലെന്നും ഇത് വ്യാജമാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി എംഎല്‍എയുമായ അനില്‍ അക്കരയുടെ വാദം. രണ്ട് ഫോട്ടോകള്‍ വച്ച് അനില്‍ അക്കര പോസ്റ്റിട്ടിരുന്നു.

കെഡി പ്രസേനന്‍ ഇടതു കയ്യില്‍ നിന്ന് വലതു കയ്യിലേയ്ക്ക് ആം റെസ്റ്റ് പൗച്ച് മാറ്റി എന്നാണ് അനില്‍ അക്കര പറയുന്നത്. അതേസമയം ഒരു ഫോട്ടോ സെല്‍ഫിയാണ് എന്ന് ഇടതുപക്ഷ അനുഭാവികള്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അനിയത്തിക്കുട്ടി എന്ന കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണം ചൂണ്ടിക്കാട്ടി ആലത്തൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് കെഡി പ്രസേനന്‍.

മൊബൈലിന്റെ ഫ്രണ്ട് ക്യാമറയിലും റിയര്‍ ക്യാമറയിലും എടുക്കുന്ന ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കഴിയില്ലേ എന്ന് പ്രസേനന്‍ ചോദിക്കുന്നു. പോളി ടെക്‌നിക്കിലൊന്നും പഠിക്കാത്തത് കൊണ്ടായിരിക്കും കോണ്‍ഗ്രസിന് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിയാത്തത് എന്നു കെഡി പ്രസേനന്‍ പരിഹസിക്കുന്നു.

This post was last modified on April 25, 2019 9:36 pm