X

മോഹൻലാലും മമ്മൂട്ടിയും പോലും ഇക്കാര്യം പഠിച്ചത് ദിലീപിൽ നിന്ന്; സംവിധായകൻ രാജസേനൻ പറയുന്നു

കൂടാതെ ദിലീപിനെ അനുകരിക്കാൻ നോക്കിയതാണ് ജയറാമിന് പാര ആയതെന്നും അദ്ദേഹം പറയുന്നു

ഒരു കാലത്ത് ഒട്ടേറെ സൂപ്പർഹിറ്റ് കുടുംബ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. നടൻ ദിലീപിന് മറ്റ് നടന്മാർക്കില്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമാണ് ഇതെന്നും, മോഹൻലാലും,മമ്മൂട്ടിയും ഇക്കാര്യം പഠിച്ചത് ദിലീപിൽ നിന്നാണെന്ന് പറയുകയാണ് രാജസേനൻ. കൂടാതെ ദിലീപിനെ അനുകരിക്കാൻ നോക്കിയതാണ് ജയറാമിന് പാര ആയതെന്നും അദ്ദേഹം പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാർക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ് പിൽക്കാലത്ത് ലാലും മമ്മൂട്ടിയുമൊക്കെ സെൽഫ് മാർക്കറ്റിംഗ് പഠിച്ചത്. അവർ മാത്രമല്ല പലരും. പക്ഷേ അതിൽ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി, ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്‌നം വന്നത്. ദിലീപിന് സിനിമയുടെ മാർക്കറ്റിംഗിനെപ്പറ്റി ശക്തമായൊരു അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ച് നിൽക്കുന്നത്. ദിലീപിന്റെ ചില സിനിമകളൊക്കെ വളരെ മോശമാണെങ്കിൽപ്പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും’- രാജസേനൻ പറഞ്ഞു

Related Post
Leave a Comment