X

കോഹ്‌ലിപ്പടയെ പിന്തുണയ്ക്കാന്‍ എത്തി; സോഷ്യല്‍മീഡിയയില്‍ താരമായി അനുഷ്‌ക

അനുഷ്‌ക ഗാലറിയില്‍ തന്നെ പിന്തുണയ്ക്കാന്‍ എത്തുന്നത്. തനിക്ക് കൂടുതല്‍ മികവോടെ ബാറ്റ് ചെയ്യാന്‍ സഹായകമാകുന്നതായി ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞിട്ടുണ്ട്

ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ കോഹ്‌ലിയും സംഘവും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ടീം ഇന്ത്യയെ പിന്തുണയ്ക്കാന്‍ ഇത്തവണയും കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ എത്തിയിരുന്നു. കളി കാണാന്‍ പതിവായി എത്തുന്നതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും ആരാധകര്‍ ശ്രമിക്കാറുണ്ട്. ഇത്തവണയും മറിച്ചല്ല സംഭവിച്ചത്. ടെസ്റ്റ് കാണുന്ന താരസുന്ദരിയെ സൂം ചെയ്തപ്പോഴാണ് രസകരമായ ആ കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.

ടെസ്റ്റിനിടെ കൈയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന താരത്തിന്റെ രസകരമായ ആംഗ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കോലിയുടെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി അനുഷ്‌ക എത്താറുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ഗ്യാലറിയില്‍നിന്ന് കോലിക്ക് ചുംബനം നല്‍കുന്ന അനുഷ്‌കയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 23-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ സമയത്തും ഗ്യാലറിയില്‍നിന്ന് എഴുന്നേറ്റ് അനുഷ്‌ക വിരാടിന് ചുംബനം നല്‍കിയിരുന്നു.

2013ലാണ് ഇന്ത്യയുടെ ബാറ്റിംഗ് വിസ്മയം കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കയും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വിവാഹിതരായി. 2017 ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹം. അനുഷ്‌ക ഗാലറിയില്‍ തന്നെ പിന്തുണയ്ക്കാന്‍ എത്തുന്നത്. തനിക്ക് കൂടുതല്‍ മികവോടെ ബാറ്റ് ചെയ്യാന്‍ സഹായകമാകുന്നതായി ക്യാപ്റ്റന്‍ കോഹ്‌ലി നിരവധി തവണ പറഞ്ഞിട്ടുണ്ട്.