പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നല്‍ ആക്രമണത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗാണ് ആദ്യം രംഗത്തു വന്നത്. ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിക്കുന്ന അതേ ശൈലിയിലായിരുന്നു വീരു ഇന്ത്യന്‍ പട്ടാളത്തെയും അഭിനന്ദിച്ച്. കുട്ടികള്‍ നന്നായി കളിച്ചു എന്ന ശൈലിയിലായിരുന്നു സെവാഗിന്റെ പ്രതികരണം.
മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറും വ്യോമാക്രമണത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമ സേന എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Leave a Comment