X

‘ഞാനിടയ്ക്ക് പോകും വരും,എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട’;തിരിച്ചു വരവ് ട്രോളാക്കി ജഗതി ശ്രീകുമാർ; ഏറ്റെടുത്ത് ആരാധകർ

ഇത് കൂടാതെ ട്രോളന്മാർ ഏറ്റെടുത്ത അദ്ദേഹത്തിന്റെ സിനിമകളിലെ പല ചിത്രങ്ങളും തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിന്റെ വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിയരിക്കുന്നത്. നീണ്ട 7 വർഷത്തെ ഇടവേളക്ക് ശേഷമാണ് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെ ജഗതി തിരിച്ചെത്തുന്നത്.

തന്റെ തിരിച്ചുവരവ് ട്രോളാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. താൻ അഭിനയിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ തിരിച്ചുവരവിനെ ജഗതി ട്രോളാക്കി മാറ്റിയത്.

‘ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട’ ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രമായ പടക്കം ബഷീര്‍ നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന രംഗമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതിരിക്കുന്നത്.

ഇത് കൂടാതെ ട്രോളന്മാർ ഏറ്റെടുത്ത അദ്ദേഹത്തിന്റെ സിനിമകളിലെ പല ചിത്രങ്ങളും തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

This post was last modified on February 20, 2019 11:17 am